വയനാട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ ഫെയ്‌സ്ബുക്ക് കമന്റില്‍ മുസ്ലീം ലീഗില്‍ നടപടി. പാര്‍ട്ടി ജില്ലാ സെക്രട്ടറി യഹ്‌യ ഖാന്‍ തലയ്ക്കലിനെതിരെയാണ് നടപടി.
യഹ്‌യ ഖാന്‍ തലയ്ക്കലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തങ്ങള്‍ക്കെതിരായ കമന്റില്‍ വിശദീകരണവും ആവശ്യപ്പെട്ടു.
ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന വാര്‍ത്തുടെ ലിങ്കിന് താഴെ യഹ്‌യ പോസ്റ്റ് ചെയ്ത കമന്റില്‍ ആണ് നടപടി.
എന്നാൽ മുസ്ലീം ലീഗ് ജില്ലാ ഭാരവാഹി യോഗം ചേര്‍ന്നാണ് ഈ നടപടിയെടുത്തത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് നടപടിയെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.
ഈ വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകളുണ്ടാകരുതെന്നും ജില്ലാ ഭാരവാഹി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. യൂത്ത് ലീഗ് മുന്‍ ജില്ലാ അധ്യക്ഷനും ജില്ലയിലെ ലീഗിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളുമാണ് യഹ്‌യ.
അതേസമയം തനിക്ക് വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ജിഫ്രി മുത്തുകോയ തങ്ങള്‍ വ്യക്തമാക്കിയത്.
ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാകുമെന്നാണ് സമസ്ത അധ്യക്ഷന് ഭീഷണി സന്ദേശം ലഭിച്ചത്. വഖഫ് വിഷയത്തില്‍ ലീഗിന്റെ സമരപരിപാടികളില്‍ നിന്ന് സമസ്ത നേരത്തെ പിന്‍മാറിയിരുന്നു.
ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…
തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…
അസമിലെ ബരാക് താഴ്‌വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…
2025 ഏപ്രിലിൽ ബൈസരൺ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…