സംസ്കാര്‍ഭാരതി പ്രവര്‍ത്തകര്‍ സൂര്‍ഘട്ടില്‍ സൂര്യപൂജ നടത്തുന്നു.
സനാതനസംസ്‌കൃതിയുടെ വിജയദിനമാണ് വിക്രമസംവത്സരപ്പിറവിയെന്നഭിപ്രായപ്പെട്ട് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. സംസ്‌കാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ ദില്ലിയിൽ സൂര്‍ഘട്ടില്‍ നടന്ന പുതുവത്സരോത്സവത്തിന് ആശംസകളര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഈ ആഘോഷങ്ങള്‍ നമ്മുടെ പാരമ്പര്യമാണ്. പുത്തന്‍ വഴക്കങ്ങളല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ സംസ്‌കൃതിയുടെ പുരാതനത്വവും സനാതനത്വവും വിളംബരം ചെയ്യേണ്ട അവസരമാണിത്. സംസ്‌കാരത്തെ ജീവിതത്തിലുടനീളം പുലര്‍ത്തി, സ്വാംശീകരിച്ച് സംരക്ഷിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ട്.” – ജെ. നന്ദകുമാര്‍ പറഞ്ഞു.
വിക്രമസംവത്സരത്തിന്റെ ആദ്യദിനം, വര്‍ഷപ്രതിപദ മുഴുവന്‍ ഭാരതീയരുടെയും ഉത്സവമാണെന്ന് എംപി മനോജ് തിവാരി പറഞ്ഞു. പ്രശസ്ത നര്‍ത്തകി പദ്മശ്രീ നളിനി കാമിനി പരിപാടിയില്‍ സംസാരിച്ചു. ദില്ലി മുന്‍ മേയര്‍ ഹര്‍ഷ് മല്‍ഹോത്ര വിശിഷ്ടാതിഥിയായി. അഭിജിത് ഗോഖലെ, പ്രദീപ് ഗുപ്ത തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രശസ്ത സന്തൂര്‍ വാദകന്‍ അഭയ് സോപോരിയും സംഘവും അവതരിപ്പിച്ച സന്തൂര്‍ കച്ചേരിയും നൃത്തപരിപാടികളും ആഘോഷത്തിന് മിഴിവേകി. പുതുവത്സരപ്പിറവിയില്‍ സൂര്യന് അര്‍ഘ്യം അര്‍പ്പിച്ച് വിളക്കുകള്‍ തെളിച്ചാണ് പരിപാടികള്‍ ആരംഭിച്ചത്.
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…