Jaffer Express becomes Pakistan Army's nightmare; Explosion on railway track. Seven coaches of Jaffer Express derailed.
ഇസ്ലാമാബാദ്: പാകിസ്താനില്‍ റെയില്‍വേ ട്രാക്കിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ജാഫര്‍ എക്‌സ്പ്രസ് പാളംതെറ്റി.സിന്ധ്-ബലൂചിസ്ഥാന്‍ അതിര്‍ത്തിമേഖലയിലെ സുല്‍ത്താന്‍കോട്ടിൽ ആണ് സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് ട്രെയിനിന്റെ ആറുകോച്ചുകള്‍ പാളംതെറ്റി എന്നാണ് വിവരം . ഒട്ടേറെപേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട് .സംഭവം ഐഇഡി സ്ഫോടനം ആണ് എന്ന് ആണ് റിപ്പോർട്ടിൽ പറയുന്നത് . റെയില്‍വേട്രാക്കില്‍ സ്ഥാപിച്ച ഉഗ്ര സ്‌ഫോടകവസ്തുക്കള്‍ ട്രെയിന്‍ എത്തിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നു .സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ ഏഴ് കോച്ചുകൾ പാളം തെറ്റുകയും അതിലൊന്ന് മറിയുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അതേസമയം ,രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ, സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ സംഭവത്തെ അപലപിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സ് എന്ന വിമത ഗ്രൂപ്പ് ഏറ്റെടുത്തു. പാകിസ്ഥാൻ സൈനികരെ ലക്‌ഷ്യം ഇട്ടാണ് ആക്രമണം നടത്തിയത് . ഒട്ടേറെ പാക് സൈനികര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായും നിരവധി സൈനികര്‍ക്ക് പരിക്കേറ്റെന്നുമാണ് ലഭിക്കുന്ന വിവരം . എന്നാല്‍, മരണസംഖ്യ സംബന്ധിച്ചോ പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചോ വ്യക്തമായവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ മാർച്ചിൽ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ജാഫര്‍ എക്‌സ്പ്രസ് റാഞ്ചിയ സംഭവമുണ്ടായിരുന്നു. ഏകദേശം 400-ഓളം ട്രെയിന്‍ യാത്രക്കാരെയാണ് അന്ന് ബലൂച് ആര്‍മി ബന്ദികളാക്കിയത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…