ജഗ്ഗി വാസുദേവും ഡി കെ ശിവകുമാറും
ഇഷ ഫൗണ്ടേഷൻ്റെ സ്ഥാപകനും പ്രമുഖ ആത്മീയ നേതാവുമായ സദ്ഗുരു ആതിഥേയത്വം വഹിച്ച മഹാശിവരാത്രി പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിച്ച് പങ്കെടുത്തതിൽ കർണാടക ഉപമുഖ്യമന്ത്രിയും കർണ്ണാടക കോൺഗ്രസ് അദ്ധ്യക്ഷനുമായ ഡികെ ശിവകുമാറിന് പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം. ജഗ്ഗി വാസുദേവിന്റെ വീക്ഷണങ്ങൾ ആഎസ്എസ് ആഖ്യാനങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും പാർട്ടി പ്രവർത്തകർക്ക് തെറ്റായ സന്ദേശമാണ് ശിവകുമാർ നൽകിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ഇഷ ഫൗണ്ടേഷന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ തനിക്ക് ആവേശമുണ്ടെന്ന് പറഞ്ഞു ഡി.കെ. ശിവകുമാർ തന്നെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്ക് വച്ചിരുന്നു . അതിനു പിന്നാലെയാണ് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ ഉയർന്നത് .
ഒരു മതേതര പാർട്ടിയുടെ പ്രസിഡന്റും ഒരു മതേതര സർക്കാരിന്റെ ഉപമുഖ്യമന്ത്രിയുമായ ശിവകുമാർ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നവരോട് പരസ്യമായി നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നത് ശരിയാണോ? എന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.വി. മോഹന്റെ ചോദ്യം .
ചില കോൺഗ്രസ് പ്രവർത്തകരും ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ജഗ്ഗി വാസുദേവ് ഒരു ബിജെപി അനുഭാവിയാണ്. വിളിച്ചതുകൊണ്ട് മാത്രം പോകുന്നത് ശരിയല്ല എന്നാണ് ചില നേതാക്കളുടെ അഭിപ്രായം .
എന്നാൽ ഈ സംഭവവികാസങ്ങൾക്കെല്ലാം ഡി കെ ശിവകുമാർ തന്നെ മറുപടി നൽകി, “ശിവരാത്രി ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ ഇഷ ഫൗണ്ടേഷൻ പരിപാടിയിലേക്ക് പോകുന്നു” എന്ന് പറഞ്ഞു. എന്നാൽ, സോഷ്യൽ മീഡിയയിൽ ചിലർ ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈഷ ഫൗണ്ടേഷൻ ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നു. എന്റെ മകൾ കഴിഞ്ഞ തവണ പോയതുപോലെ ഇത്തവണ ഞാൻ പോകുന്നു. എനിക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ല. ജഗ്ഗി വാസുദേവ് നമ്മുടെ മൈസൂരിൽ നിന്നാണ്. അവർ എന്നെ അവരുടെ പരിപാടിയ്‌ക്കായി ക്ഷണിച്ചു. ഇന്ന് ഞാൻ ഈഷാ ഫൗണ്ടേഷന്റെ പരിപാടിക്ക് പോകും ‘ ഡികെ പറഞ്ഞു
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…