Haryana Legislature introduces bill against religious conversion under the guise of marriage
ചണ്ഡീഗഡ്: വിവാഹത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നതിനെതിരെ ശക്തമായ നിയമ നടപടികളുമായി ഹരിയാന സർക്കാർ. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമത്തിൽ ഗവർണർ ഒപ്പുവെച്ചു. കുറ്റക്കാർക്ക് 10 വർഷം തടവ് ശിക്ഷയുൾപ്പെടെ നൽകുന്നതിനുള്ള വ്യവസ്ഥകളാണ് ഈ നിയമത്തിലുള്ളത്.
വിവാഹത്തിന്റെ പേരിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമംകൊണ്ട് ഇത്തരം സംഭവങ്ങൾക്ക് തടയിടാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി ബില്ല് കൊണ്ടുവരികയും നിയമസഭയിൽ ബില്ല് പാസായതോടെ ഗവർണറുടെ അനുമതിയ്‌ക്കായിവിടുകയുമായിരുന്നു. ചൊവ്വാഴ്ചയാണ് ഗവർണർ ബില്ലിൽ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട 127 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വിവാഹത്തിന്റെ പേരിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നവർക്ക് മൂന്ന് വർഷം തടവും ഒരു ലക്ഷത്തിൽ കുറയാത്ത തുക പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇതിന് പുറമേ മതം മറച്ചുവെച്ച് വിവാഹം കഴിച്ചാൽ 3 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. മൂന്ന് ലക്ഷം രൂപയിൽ കുറയാത്ത തുക പിഴയായും കുറ്റക്കാരിൽ നിന്നും ഈടാക്കും. നിരവധി പേരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നവർക്ക് 10 വർഷം തടവ് ശിക്ഷയാണ് ലഭിക്കുക. കബളിക്കപ്പെട്ട് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവർക്ക് കോടതിയെ സമീപിച്ച് കുറ്റക്കാരിൽ നിന്നും ജീവനാംശമുൾപ്പെടെ ഈടാക്കാനും നിയമം അനുവദിക്കുന്നുണ്ട്. പ്രതിയുടെ സാമ്പത്തിക സാഹചര്യവും മറ്റും പരിഗണിച്ചുകൊണ്ടാകും ജീവനാംശമുൾപ്പെടെയുള്ള കാര്യങ്ങളിൽ കോടതി തീരുമാനമെടുക്കുക.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…