Jaish-e-Mohammed terrorists threaten to demolish Ram temple in Ayodhya; Police have strengthened security
ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ്. ശബ്ദസന്ദേശത്തിലൂടെയാണ് ഭീകരർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്. തുടർന്ന് അയോദ്ധ്യയിലും വാത്മീകി വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു.
തങ്ങളുടെ മസ്ജിദ് തകർത്ത് ക്ഷേത്രം പണിതു. ഇനി അത് ബോംബിട്ട് തകർക്കുമെന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. 2005 മുതൽ രാമജന്മഭൂമിക്ക് നേരെ ഭീഷണി ഉയർത്തുന്ന ഭീകരസംഘടനയാണ് ജെയ്ഷ്-ഇ-മുഹമ്മദ്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുമ്പും ക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി ഉയർന്നിരുന്നു.
ഭീകരവാദ സാഹചര്യങ്ങളെ നേരിടാനുള്ള നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ( എൻഎസ്ജി) യൂണിറ്റ് അയോദ്ധ്യയിൽ ആരംഭിക്കാനിരിക്കെയാണ് ഭീഷണി. പഠാൻ കോട്ട് സൈനിക ക്യാമ്പിന് അടുത്തും കേരളത്തിലും എൻഎസ്ജി യൂണിറ്റുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…