India

മണിപ്പൂരിൽ ഇരട്ട ശക്തിയോടെ ബിജെപി; ആറ് ജെഡിയു എംഎൽഎമാർ പിന്തുണ പ്രഖ്യാപിച്ചു

ഇംഫാൽ : നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മണിപ്പൂരിൽ കരുത്ത് വർദ്ധിപ്പിച്ച് ബിജെപി. ജെഡിയു എംഎൽഎമാർ ബിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തുകയായിരുന്നു. മാത്രമല്ല 6 എംഎൽഎമാരാണ് ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്.

അതേസമയം ജനതാത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ജെഡിയു വ്യക്തമാക്കി. ജനങ്ങളുടെ താത്പര്യങ്ങളും പ്രതീക്ഷകളും പൂർത്തീകരിക്കാൻ ബിജെപി സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.

മാത്രമല്ല ജെഡിയു നേതാവ് ഖുമുക്ക്ചം ജോയ്കിസാൻ സിംഗിനെ തങ്ങളുടെ നേതാവ് ആയി തെരെഞ്ഞെടുത്തതായും ജെഡിയു പറഞ്ഞു. തെരെഞ്ഞെടുപ്പിൽ 60 അംഗ നിയസഭയിൽ 32 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. എന്നാൽ 31 സീറ്റുകൾ ആണ് സർക്കാർ രൂപീകരണത്തിനായി വേണ്ടത്. ആറ് എംഎൽഎമാരുടെ കൂടി പിന്തുണ ലഭിക്കുന്നതോടെ ബിജെപി സർക്കാരിന്റെ അംഗബലം ഉയരും.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago