Agriculture

രാജ്യത്തെ ബിരുദധാരികളെ ക്ഷണിച്ച് ഇന്ത്യന്‍ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്; കേരളത്തിൽ 30 ഒഴിവുകൾ; അവസാന തീയതി ജൂൺ ഒന്ന്

 

ദില്ലി:അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് (ICAR) കീഴില്‍ ദില്ലിയിലുള്ള ഇന്ത്യന്‍ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഹെഡ്ക്വാര്‍ട്ടേഴ്‌സിലും രാജ്യത്തെ വിവിധ മേഖലാകേന്ദ്രങ്ങളിലുമായി 462 ഒഴിവുണ്ട്. ഇതിൽ 30 ഒഴിവുകൾ കേരളത്തിലാണ്.

വിശദവിവരങ്ങൾ

ആകെ ഒഴിവുകള്‍ :

  • ഹെഡ്ക്വാര്‍ട്ടേഴ്‌സ്: 71 (ജനറല്‍- 44, ഒബിസി-16, ഇഡബ്ല്യുഎസ്-3, എസ് സി-7, എസ് ടി -1, ഭിന്നശേഷിക്കാര്‍-3).
  • മേഖലാകേന്ദ്രങ്ങള്‍: 391 (ജനറല്‍-235, ഒബിസി-79, ഇഡബ്ല്യുഎസ്- 23, എസ് സി – 41, എസ് ടി -13, ഭിന്നശേഷിക്കാര്‍-5).

കേരളത്തിലെ ഒഴിവുകള്‍:

  • സിപിസിആർഐ കാസര്‍ഗോഡ് – 5 (ജനറല്‍-4, ഒബിസി-1),
  • സിടിസിആര്‍ഐ തിരുവനന്തപുരം- 3 (ജനറല്‍-2, ഒബിസി-1),
  • സിഐഎഫ്ടി കൊച്ചി- 6 (ജനറല്‍-5, എസ് ടി-1),
  • സി എം എഫ് ആര്‍ ഐ കൊച്ചി-16 (ജനറല്‍-9, ഒബിസി-2, എസ് സി- 2, എസ് ടി -1, ഇ ഡബ്ല്യു എസ് -2)

യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം

ശമ്പളം: ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ 44,900 രൂപയും മേഖലാകേന്ദ്രങ്ങളില്‍ 35,400 രൂപയുമാണ് അടിസ്ഥാനശമ്പളം. മറ്റ് അലവന്‍സുകളും ലഭിക്കും.

പരീക്ഷ: തെരഞ്ഞെടുപ്പിന് പ്രിലിമിനറി, മെയിന്‍ പരീക്ഷകളും സ്‌കില്‍ ടെസ്റ്റുമുണ്ടാവും. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലായിരിക്കും. പ്രിലിമിനറി പരീക്ഷയ്ക്ക് ജനറല്‍ ഇന്റലിജന്റ്‌സ് ആന്‍ഡ് റീസണിങ്, ജനറല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ എന്നിവയായിരിക്കും വിഷയങ്ങള്‍. തെറ്റുത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് കുറയ്ക്കും.

പ്രായം: 2022 ജൂണ്‍ ഒന്നിന് 20-30 വയസ്സ്. സംവരണ തസ്തികകളിലെ ഉയര്‍ന്ന പ്രായപരിധിയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ ബി സി (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുലഭിക്കും.
ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗത്തിന് 10 വര്‍ഷത്തെയും എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഒ ബി സി വിഭാഗക്കാര്‍ക്ക് 13 വര്‍ഷത്തെയും ഇളവുലഭിക്കും. ഒരുകാരണവശാലും ഉയര്‍ന്ന പ്രായപരിധി 45 വയസ്സ് കവിയാന്‍ പാടില്ല.

അതേസമയം രാജ്യത്താകെ 93 കേന്ദ്രങ്ങളിലായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. കേരളത്തില്‍ തിരുവനന്തപുരവും എറണാകുളവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചുകേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുക്കാം. മെയിന്‍ പരീക്ഷ രാജ്യത്താകെ അഞ്ചുകേന്ദ്രങ്ങളിലായിരിക്കും. കൊല്‍ക്കത്ത, ഗുവാഹാട്ടി, പട്‌ന, ലഖ്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. ഇവയില്‍ രണ്ടെണ്ണം മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുക്കാം.

മാത്രമല്ല പ്രിലിമിനറി പരീക്ഷ ജൂണ്‍ അവസാനത്തെയാഴ്ച നടത്താനാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. മെയിന്‍ പരീക്ഷയുടെ സിലബസുള്‍പ്പെടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്. സ്‌കില്‍ ടെസ്റ്റിന് കമ്പ്യൂട്ടര്‍ പരിജ്ഞാനം (വേഡ് പ്രോസസിങ്, സ്‌പ്രെഡ് ഷീറ്റ്, ജനറേഷന്‍ ഓഫ് സ്ലൈഡ്‌സ്) പരിശോധിക്കും.

ഫീസ്: രജീസ്‌ട്രേഷന്‍ ഫീസ് 500 രൂപ, പരീക്ഷാഫീസ് -700 രൂപ (ആകെ 1200 രൂപ). വനിതകള്‍, എസ് ടി, എസ് ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതി. ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iari.res.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളുനസരിച്ച് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാനതീയതി: ജൂണ്‍ ഒന്ന്.

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

4 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

5 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

5 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

6 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

6 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

7 hours ago