Kerala

രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് നടപടി നിയമവിരുദ്ധമെന്ന നിലപാടിലുറച്ച് രാജ്ഭവൻ; വി സിയോട് അടിയന്തര റിപ്പോർട്ട് തേടി ഗവർണർ; ജോയിന്റ് രജിസ്ട്രാർക്കും സസ്‌പെൻഷൻ; കേരള യൂണിവേഴ്‌സിറ്റിയിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: വി സി പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയ നടപടി നിയമവിരുദ്ധമെന്ന നിലപാടിലുറച്ച് രാജ്ഭവൻ. സിൻഡിക്കേറ്റ് നടപടിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അടിയന്തര റിപ്പോർട്ട് തേടി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ കൂട്ടുനിന്ന ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെയും ഇന്ന് രാവിലെ താൽക്കാലിക വി സി സിസ തോമസ് സസ്‌പെൻഡ് ചെയ്‌തു. പകരം രജിസ്ട്രാറുടെ ചുമതല മറ്റൊരു ജോയിന്റ് രജിസ്ട്രാറായ മിനി കാപ്പന് നൽകിയിട്ടുണ്ട്. സിൻഡിക്കേറ്റ് സസ്‌പെൻഷൻ റദ്ദാക്കിയെന്ന അവകാശവാദവുമായി നേരത്തെ സസ്പെൻഷനിലായ രജിസ്ട്രാറും ഇന്ന് സർവ്വകലാശാലയിലുണ്ട്.

വി സി യോഗം പിരിച്ചുവിട്ടിട്ടും ഇടത് അംഗങ്ങളുടെ നേതൃത്വത്തിൽ തുടർന്ന സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തതിന് ജോയിന്റ് രജിസ്ട്രാർ പി ഹരികുമാർ പങ്കെടുത്തിരുന്നു. ഇതിൽ ഇന്ന് രാവിലെ 9 മണിക്ക് മുമ്പ് വിശദീകരണം ഇ മെയിലായി നൽകാൻ വി സി നിർദ്ദേശിച്ചിരുന്നു. എന്നാൽ ജോയിന്റ് രജിസ്ട്രാർ വിശദീകരണം നൽകാതെ അവധിയിൽ പോകുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടർന്നാണ് ജോയിന്റ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ പകരം ചുമതല മിനി കാപ്പന് നൽകിയത്.

ശ്രീപത്മനാഭ സേവാ സമിതി യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ വാടകയ്‌ക്കെടുത്ത് നടത്തിയ സ്വകാര്യ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചത് തടയാൻ ശ്രമിക്കുകയും ഗവർണർ പങ്കെടുക്കേണ്ട പരിപാടിയിൽ അവസാന നിമിഷം അനിശ്ചിതത്വം സൃഷ്ടിച്ചതിനുമാണ് രജിസ്ട്രാർക്കെതിരേ വി സി നടപടിയെടുത്തത്. ഇതിന് വി സിയ്ക്ക് അധികാരമില്ലെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്. വിഷയത്തിൽ ഹൈക്കോടതി വിധിപറയാനിരിക്കെയാണ് കേരള സർവ്വകലാശാലയിൽ നാടകീയ രംഗങ്ങൾ.

Kumar Samyogee

Recent Posts

മൊഴിയിൽ തിരുത്തി കള്ള ഒപ്പും ഇട്ട് പോലീസ്?? കുഞ്ഞിനെയും ഭർത്താവും അപകടത്തിൽ

മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…

23 minutes ago

മോദിയെ തട്ടുമെന്ന് കോൺഗ്രസ്‌ ജയ്പൂർ മഹിളാ സെക്രട്ടറി ; പിന്തുണച്ചു കോൺഗ്രസ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…

45 minutes ago

ജിഹാദികൾക്ക് വേണ്ടി പണി എടുത്തപ്പോൾ വ്യാജ തന്ത്രി രാഹുൽ ഓർത്തില്ല..

രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…

3 hours ago

ടാറ്റാ 407: ഇന്ത്യൻ റോഡുകളുടെ നട്ടെല്ലായ കുട്ടിയാനയുടെ കഥ | TATA 407

ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…

5 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹത്തിന് 200 മീറ്റർ അകലെ ചൈനീസ് ഉപഗ്രഹം ! വൻ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക് !!

ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…

5 hours ago

സ്ത്രീവിരുദ്ധ പ്രസ്താവകൾ തുടരും ഹിജാബിലെ അവസാനിക്കൂ..

മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…

5 hours ago