വടകര : പൊന്നാമറ്റം റോയ് കൊലക്കേസില്‍ ഭാര്യ ജോളിയടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പ്രതികളെയും ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. ഇവരുടെ ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ഇന്നലെയാണ് ജോളിയുടെ കൂട്ടുകാരി റാണിയുടെ മൊഴിയെടുത്തത്. മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ജോളിയുടെ സുഹൃത്ത് റാണിയെ അന്വേഷണ സംഘം ഇന്നലെ രാത്രി വിട്ടയിച്ചിരുന്നു. ജോളിയുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ജോളിയും റാണിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ജോളിയുടെ ഫോണ്‍ നിറയെ റാണിയോടൊപ്പമുള്ള സെല്‍ഫികളും ഫോട്ടോകളുമാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ജോളി ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ ജോളിയുടെ മകന്‍ റോമോ അന്വേഷണ സംഘത്തിന് കൈമാറിയത്.
എന്‍.ഐ.ടി പരിസരത്തുള്ള തയ്യല്‍ക്കടയിലാണ് റാണി ജോലി ചെയ്യുന്നത്. എന്നാല്‍ ഈ തയ്യല്‍ക്കട ഇപ്പോള്‍ ഇല്ല. ഇരുവരും ഒന്നിച്ച് എന്‍.ഐ.ടിയിലെ രാഗം ഫെസ്റ്റിന് പങ്കെടുത്തപ്പോഴെടുത്ത ഫോട്ടോയും ജോളിയുടെ മൊബൈലില്‍ നിന്ന് പോലീസിന് ലഭിച്ചു. ഈ ഫോട്ടോയില്‍ ജോളി നീല നിറത്തിലുള്ള എന്‍.ഐ.ടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കുന്നതും കാണാം. എന്നാല്‍ പോലീസിന്റെ ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ഒന്നും റാണിയെക്കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്താന്‍ ജോളി തയ്യാറായില്ല.
അതേസമയം ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിലും ജോളിയെയും മാത്യുവിനെയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ അവരെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ നാളെത്തന്നെ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…