Kerala

മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയത് സ്റ്റേ ചെയ്ത് ഹൈക്കോടതി

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയത് സ്റ്റേ ചെയ്ത് ഹൈക്കോടതി.തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയ്ക്കുമെതിരെ ചുമത്തിയ മനഃപൂര്‍വല്ലാത്ത നരഹത്യാക്കുറ്റം അഡീഷനല്‍ സെഷന്‍സ് കോടതി ഒഴിവാക്കിയിരുന്നു. അശ്രദ്ധയോടെയുള്ള പ്രവൃത്തി മരണത്തിനു കാരണമായെന്ന വകുപ്പു കോടതി നിലനിര്‍ത്തി.

ഐപിസി 304എ പ്രകാരമുള്ള ഈ കുറ്റത്തിന് രണ്ടു വര്‍ഷം തടവാണ് പരമാവധി ശിക്ഷ.മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവു ഹാജരാക്കാനായി പ്രോസിക്യൂഷനും പോലീസിനും കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി നടപടി.

മദ്യപിച്ചോയെന്ന പരിശോധനയെ ശ്രീറാം എതിര്‍ത്തെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിച്ചില്ല. നടന്നത് അപകട മരണം മാത്രമാണെന്നു ശ്രീറാമിന്റെ അഭിഭാഷകര്‍ വാദിക്കുകയും ചെയ്തു. സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണു ശ്രീറാം മദ്യപിച്ചു എന്നു പറയുന്നത്.

ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണു ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്. അപകടകരമായി വാഹനം ഓടിച്ചതിനുള്ള 279 വകുപ്പും മോട്ടര്‍വാഹന നിയമത്തിലെ 184 വകുപ്പും ശ്രീറാമിനെതിരെ നിലനിര്‍ത്തി. വഫയ്ക്കെതിരെ 184 മാത്രമാണുള്ളത്.

admin

Recent Posts

ബാര്‍ കോഴ; ക്രൈം ബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്; ബാര്‍ ഉടമകളുടെ സംഘടനാ നേതാവായ അനിമോനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ…

5 mins ago

കണ്ണീർക്കടലായി രാജ്കോട്ട് !ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം ! നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഗുജറാത്തിലെ ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം. രാജ്കോട്ടിൽ പ്രവർത്തിക്കുന്ന ടിആർപി ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ…

9 hours ago

കേരളത്തിലെ സിസോദിയയാണ് എം ബി രാജേഷെന്ന് ജി ശക്തിധരൻ ! |OTTAPRADHAKSHINAM|

ബാർക്കോഴ ശബ്ദരേഖ പുറത്തുവന്നത് മന്ത്രിയുടെ വിദേശ സന്ദർശനത്തിന് തൊട്ട് പിന്നാലെ ! ഡീൽ നടക്കേണ്ടിയിരുന്നത് വിദേശത്ത് ? |MB RAJESH|…

9 hours ago

കാനില്‍ മത്സരിച്ച മലയാളചിത്രം മറന്ന് വാനിറ്റി ബാഗു പുരാണം; ഇടതു ലിബറലുകളുടെ ഇസ്‌ളാമിക് അജന്‍ഡ

ഫ്രാന്‍സിലെ കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മലയാള ചിത്രം മത്സര വിഭാഗത്തില്‍ പങ്കെടുത്തു. പായല്‍…

10 hours ago

പാലസ്‌തീന്‌ വേണ്ടി മുറവിളി കൂട്ടുന്നവർ തയ്വാനെ കാണുന്നില്ലേ ? |RP THOUGHTS|

പാലസ്തീനു വേണ്ടി തണ്ണിമത്തൻ ബാഗ് ! കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ തെമ്മാടിത്തരങ്ങളെക്കുറിച്ചോ മിണ്ടാട്ടമില്ല.. ഇടത് പ്രതിഷേധങ്ങളുടെ ഇരട്ടത്താപ്പ് ഇങ്ങനെ |RP THOUGHTS|…

11 hours ago

അവയവക്കച്ചവടത്തിന് ഇറാന്‍ ബന്ധം| അവിടെയും വി-ല്ല-ന്‍ മലയാളി ഡോക്ടര്‍| ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

അവയവമാഫിയയ്ക്ക് ഭൂഖണ്ഡാനനന്തര ബന്ധം. നാം കാണുന്നത് മഞ്ഞുമലയുടെ കുറച്ചു മാത്രം. അവയവ ദാതാക്കളെ കാത്ത് എല്ലായിടത്തും ദല്ലാളുകള്‍ കറങ്ങി നടക്കുന്നുണ്ട്.…

11 hours ago