തിരുവന്തപുരം : തിരുവനന്തപുരം നഗര മദ്ധ്യത്തിലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം . ജോയിയുടെ മരണത്തിൽ ഉത്തരവാദികളായ തിരുവനന്തപുരം കോർപറേഷനിലെ എൽ ഡി എഫ് ഭാരവാഹികൾ ,മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ചാണ് കോർപറേഷനു മുന്നിൽ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നത് . പ്രതിക്ഷേധ മാർച്ച് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു . ആമയിഴഞ്ചാൻ തോട് അപകടം കേരളത്തിന്റെ സാംസ്‌കാരിക ഔന്നിത്യത്തിനേറ്റ കളങ്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
അതേസമയം പ്രതിഷേധത്തിൽ പോലീസ് വനിതാ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ശനിയാഴ്ചയാണ് നഗരമദ്ധ്യത്തിൽ തോട്ടിൽനിന്ന് മാലിന്യം നീക്കുന്നതിനിടെ ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതാവുന്നത് . നെയ്യാറ്റിൻകരയ്ക്കു സമീപം മാരായമുട്ടം വടകര സ്വദേശി ജോയിയെയാണ് കാണാതായത്. ആദ്യ ദിവസം അഗ്നിശമനസേനയും സ്കൂബാ ഡൈവർമാരും ചേർന്ന് രാത്രി വരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു . രാത്രിയോടെ ടെക്നോപാർക്കിലെ കമ്പനിയുടെ റോബോട്ട് സ്ഥലത്ത് എത്തിച്ച് തിരച്ചിൽ നടത്തി.തോട്ടിൽ ആൾപ്പൊക്കത്തെക്കാൾ ഉയരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു .ഒഴുക്കിൽപെട്ട് കാണാതായി 46
മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത് .
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…