JP Nadda in Thiruvananthapuram today; Election activities of BJP in Kerala will start today
തിരുവനന്തപുരം: ബിജെപിയുടെ എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് ഇന്ന് ദേശീയ അദ്ധ്യക്ഷൻ ജെപി നദ എത്തും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിശാല ജനസഭ ദേശീയ അദ്ധ്യക്ഷൻ ഉദ്ഘാടനം ചെയ്യും. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സംസ്ഥാനത്തെ ബിജെപിയുടെ പ്രചരണങ്ങൾക്ക് കൂടി ഔദ്യോഗികമായി തുടക്കമാകും.
എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഒരു മുഴം മുൻപേ പ്രചരണം ആരംഭിക്കാനാണ് ബിജെപിയുടെ നീക്കം. ദേശീയ നേതാക്കളെ കേരളത്തിലേക്ക് എത്തിച്ചാവും പ്രചരണം. ഇതിൻറെ ഭാഗമായി കേരളത്തിൽ എത്തുന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തകർ സ്വീകരണം നൽകും. പിന്നാലെ കണ്ണൻമൂലയിലെ ചട്ടമ്പിസ്വാമികളുടെ സ്മാരകം സന്ദർശിക്കും. അതിനുശേഷം ആകും കവടിയാറിൽ വച്ച് നടക്കുന്ന വിശാല ജനസഭയിൽ ജെ.പി നദ്ദ പങ്കെടുക്കുക.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…