ചെന്നൈ: തമിഴ്‌നാട്ടിലെ സ്കൂൾ കുട്ടികളെ കയ്യിൽ ചരട് കെട്ടാനോ കുറി തൊടാനോ അനുവദിക്കരുതെന്നതുൾപ്പെടെയുള്ള ശുപാർശകൾ അടങ്ങുന്ന റിപ്പോർട്ട് തമിഴ്‌നാട് സർക്കാരിന് മുന്നിൽ. മുൻ മദ്രാസ് ഹൈക്കോടതി ജഡ്‌ജി കെ ചന്ദ്രുവിന്റെ ഏകാംഗ കമ്മീഷനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനങ്ങൾ അവസാനിപ്പിക്കാനായി സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കയ്യിലെ ചരടും, ചിലതരം മോതിരങ്ങളും, നെറ്റിയിലെ കുറിയുമെല്ലാം ജാതി ചിഹ്നങ്ങളാണെന്നും അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരോധിക്കണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കുട്ടികൾ കൊണ്ടുവരുന്ന സൈക്കിളുകളിൽ നിന്നുപോലും മതചിഹ്നങ്ങൾ നീക്കണമെന്ന ശുപാർശയുമുണ്ട്.
ജാതി മത സ്വഭാവങ്ങൾ വെളിപ്പെടുത്തുന്ന പേരുകൾ സ്കൂളുകൾക്ക് നൽകിയിട്ടുണ്ടെങ്കിൽ പേരുകൾ മാറ്റണം. കുട്ടികളുടെ പേരുകളോടൊപ്പമുള്ള ജാതി വാലുകൾ രഹസ്യമാക്കിവയ്ക്കണം, വിദ്യാർത്ഥികൾ കയ്യിൽ ചരട്, മോതിരങ്ങൾ എന്നിവ ധരിക്കുന്നത് നിരോധിക്കണം, കുട്ടികളുടെ ഇരിപ്പിടങ്ങൾ അക്ഷരമാലാ ക്രമത്തിൽ സജ്ജീകരിക്കണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ സ്കൂളുകളിൽ വർധിപ്പിക്കണം, പിന്നോക്ക വിഭാഗങ്ങൾക്കായുള്ള സ്കോളർഷിപ്പുകൾ രഹസ്യമായി പ്രഖ്യാപിക്കണം സ്കൂൾ വെൽഫെയർ ഓഫീസർമാരെ നിയമിക്കണം, സാമൂഹിക സുരക്ഷാ സേന സ്കൂൾതലത്തിൽ രൂപീകരിക്കണം. വിദ്യാഭ്യാസപരമല്ലാത്ത കാര്യങ്ങൾക്കായി സ്കൂൾ കെട്ടിടങ്ങൾ വിട്ടുകൊടുക്കരുത് തുടങ്ങിയ ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.
ജാതി വിവേചനം നേരിടാനെന്നപേരിൽ ചില ഹിന്ദു വിരുദ്ധ ശുപാർശകളും റിപ്പോർട്ടിലുള്ളത് ആശങ്കാ ജനകമാണെന്ന് ഹിന്ദു സംഘടനകൾ പ്രതികരിക്കുന്നു. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിസഭാംഗവുമായ ഉദയനിധി മാരന്റെ ഈ പ്രസ്താവന രാജ്യവ്യാപകമായി വിവാദമായിരുന്നു. ജസ്റ്റിസ്. കെ ചന്ദ്രു കമ്മീഷന്റെ വിവാദ ശുപാർശകൾ നടപ്പിലാക്കിയാൽ സമര രംഗത്ത് വരുമെന്ന് ഹിന്ദു സംഘടനകൾ വ്യക്തമാക്കി.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…