Kerala

ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നത്! ഒരാള്‍ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാന്‍ എന്ത് സ്‌കെയില്‍ ആണ് നിയമത്തില്‍ ഉള്ളത്? മരിച്ചിട്ട് നീതി കിട്ടി എന്ത് കാര്യം: തുറന്നടിച്ച് ജുവല്‍ മേരി

കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയയുടെ വാര്‍ത്ത കേരളത്തിൽ നിരന്തരം ചർച്ചയായ വിഷയമാണ്. വിസ്മയ തന്റെ അച്ഛന് അയച്ച ഓഡിയോ സന്ദേശവും ചർച്ചയായി. ഇപ്പോഴിതാ വിസ്മയ അച്ഛന് അയച്ച ശബ്ദസന്ദേശത്തില്‍ പ്രതികരണവുമായി നടിയും അവതാരികയുമായ ജുവല്‍ മേരി രംഗത്തെത്തിയിരിക്കുകയാണ്.

വീട്ടില്‍ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളര്‍ത്തി കൊണ്ടുവന്ന കുഞ്ഞിനെ എന്ന് മുതലാണ് അറവുമാടുകളെപ്പോലെ കാണുന്നതെന്ന് ജുവല്‍ ചോദിക്കുന്നു. ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുമോ എന്നാണ് ജുവല്‍ ചോദിക്കുന്നത്. ഗാര്‍ഹിക പീഡനം സാധാരണ പ്രശ്‌നമായി കണക്കാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും ജുവല്‍ പറയുന്നു. മരിച്ചിട്ട് അവള്‍ക്ക് നീതി കിട്ടിയിട്ട് എന്ത് കാര്യമെന്നും നടി ചോദിക്കുന്നുണ്ട്.

ജുവല്‍ മേരിയുടെ വാക്കുകള്‍:

എനിക്ക് ഇനി ഇവിടെ നിക്കാന്‍ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെണ്‍കുട്ടിയുടെ നിലവിളി! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോൾ ചെയ്യുന്നതല്ല, എല്ലാരും ഇങ്ങനെ ഒക്കെ ആണ്! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നത്! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തില്‍ ഒരുക്കിയും പഠിപ്പിച്ചും സ്‌നേഹിച്ചും വളര്‍ത്തി കൊണ്ട് വന്നത്! ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുന്നുവുവോ?

ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ട്. അതൊക്കെ നോര്‍മല്‍ ആണ് ഈ അടുത്ത എന്റെ കുടുംബത്തില്‍ തന്നെ കേട്ട ഒരു വാദം ആണ് ഇത്! ഒരു അടിയും നോര്‍മല്‍ അല്ല! പ്രിയപ്പെട്ട ഒരു സുഹൃത്ത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട്ട് ഭര്‍ത്താവ് നിര്‍ദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്ബോ മാറിക്കോളും എന്ന്! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം!

ഒരു കുറ്റപത്രം സമര്‍പിക്കുമ്പോള്‍ അതില്‍ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കില്‍ എത്തിച്ചു! എന്നാല്‍ ഒരാള്‍ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാന്‍ എന്ത് സ്‌കെയില്‍ ആണ് നിയമത്തില്‍ ഉള്ളത്! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം! നിങ്ങളുടെ പെണ്മക്കളെ കൊല്ലാന്‍ വിടാതെ! ജീവിക്കാന്‍ ഇനിയെങ്കിലിം പടിക്കു പെണ്ണുങ്ങളെ! പ്രിയപ്പെട്ട അച്ഛന്മാർക്ക്, ഒരടിയും നിസാരമല്ല! നിങ്ങളുടെ പെണ്മക്കള്‍ ആണ്! ജീവിതം അങ്ങനെ അല്ല! Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace.

Anandhu Ajitha

Recent Posts

മുസ്ലിം ലീഗിനെയും റിപ്പോർട്ടർ ടി വിയെയും വലിച്ചുകീറി വെള്ളാപ്പള്ളി | VELLAPPALLY NATESAN

യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…

20 minutes ago

പ്രപഞ്ചത്തിൽ കോടിക്കണക്കിന് 3 I അറ്റ്ലസുകൾ !! ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ട് ശാസ്ത്രജ്ഞർ

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…

2 hours ago

കാൽമുട്ടിൽ ശസ്ത്രക്രിയ !! പിന്നാലെ മാതൃഭാഷയെയും മാതാപിതാക്കളെയും മറന്ന് 17 കാരൻ !

മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…

2 hours ago

കശ്മീരിൽ പലസ്തീൻ പതാകയുള്ള ഹെൽമറ്റുമായി ക്രിക്കറ്റ് താരം!!! കേന്ദ്ര ഏജൻസികൾ താഴ്വരയിലേക്ക്

ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…

2 hours ago

ഭൂമിയിൽ ജീവനെത്തിയത് അന്യഗ്രഹത്തിൽ നിന്ന് !!! ക്ഷുദ്രഗ്രഹം ഒളിപ്പിച്ച സത്യം ഒടുവിൽ പുറത്ത്

ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…

2 hours ago

സ്വയം വിശ്വാസക്കുറവ് ഉണ്ടോ ? കാരണമിതാണ് | SHUBHADINAM

സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…

3 hours ago