തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ക്രിസ്ത്യൻ മിഷനറി സ്കൂൾ അധികൃതർ ഒരു പ്ലസ്ടു വിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. കുട്ടിയുടെ ദാരിദ്ര്യാവസ്ഥ മുതലെടുത്ത് പഠന ചെലവ് ഏറ്റെടുത്ത സ്കൂൾ അധികൃതർ കുടുംബത്തെ മത പരിവർത്തനത്തിന് നിർബന്ധിക്കുകയായിരുന്നു വെന്നും തയ്യാറാകാത്തതിനാൽ ഹോസ്റ്റലിൽ തനിക്ക് നിരന്തര പീഡനങ്ങൾക്ക് ഇരയാക്കേണ്ടി വന്നിരുന്നതായും പെൺകുട്ടി മരണ മൊഴി നൽകിയിരുന്നു.
സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ പ്രശ്നം ഏറ്റെടുത്തതോടെയാണ് ക്രൂരമായ നിർബന്ധിത മത പരിവർത്തന ശ്രമം പുറം ലോകമറിഞ്ഞത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കോടിക്കണക്കിനു ഡോളറിന്റെ സംഭാവന ഉപയോഗിച്ച് രാജ്യത്തിന്റെ പിന്നോക്ക പ്രദേശങ്ങളിൽ വലിയ തോതിലുള്ള മത പരിവർത്തനങ്ങളാണ് ചില ക്രിസ്ത്യൻ സംഘടനകൾ നടത്തുന്നത്. ജനങ്ങളുടെ ദാരിദ്ര്യവും ഒറ്റപ്പെടലും മുതലെടുത്ത് സാമ്പത്തിക സഹായം നൽകി മതപരിവർത്തനത്തിന് ശ്രമിക്കുന്നു. വഴങ്ങിയില്ലെങ്കിൽ ഒറ്റപ്പെടുത്തലും ഭീഷണിയും വരെയുണ്ട്.
ഇത്തരം മത പരിവർത്തന ശ്രമങ്ങൾ രാജ്യത്തിന്റെ മത സൗഹാർദ്ദ അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. അതിനാൽ തന്നെ രാജ്യത്ത് ആറോളം സംസ്ഥാനങ്ങൾ മത പരിവർത്തനങ്ങൾക്ക് നിയമം മൂലം വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിർബന്ധിത മത പരിവർത്തനങ്ങൾ കുറ്റകരമാക്കിക്കൊണ്ട് നിയമ നിർമ്മാണം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് ഒരാൾക്ക് അയാൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതുകൊണ്ട് തന്നെ നിർബന്ധിത മത പരിവർത്തനം ഭരണഘടന അനുവദിക്കുന്നില്ല. അത് കുറ്റകരമാണ്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…