ജി സുധാകരൻ, കെ സി വേണുഗോപാൽ
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന്റെ പാർട്ടിക്കുള്ളിലെ നിലനിൽപ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ വീട്ടിലെത്തി സന്ദര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സൗഹൃദസന്ദര്‍ശനമാണെന്നാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. സ്വാഭാവികസന്ദര്‍ശനമെന്ന് ജി. സുധാകരനും പറയുന്നു. വിഭാഗീയത രൂക്ഷമായ ആലപ്പുഴയിലെ സിപിഎമ്മില്‍ ജി. സുധാകരന്‍ അതൃപ്തനാണെന്ന് നേരത്തെതന്നെ അഭ്യൂഹങ്ങളുണ്ട്. അതിനിടെ പറവൂരിലെ വീടിന് തൊട്ടടുത്ത് നടന്ന അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ സുധാകരനെ തഴയുകയും ചെയ്തു. എന്നാല്‍, മാറ്റിനിർത്തിയതല്ലെന്നും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് മാറ്റിനിര്‍ത്തിയതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെ പ്രതികരണം.
സിപിഎമ്മില്‍ ജി. സുധാകരന്റെ അവസ്ഥ ദയനീയമാണെന്ന് കഴിഞ്ഞ ദിവസം സിപിഎം വിട്ട് ബിജെപിയില്‍ അംഗത്വമെടുത്ത ബിപിന്‍ സി. ബാബു അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ്
കെ.സി. വേണുഗോപാല്‍ സുധാകരനെ നേരിട്ടെത്തി കണ്ടത്. ഞായറാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ കാമ്പയ്ന്‍ ഉദ്ഘാടനത്തില്‍നിന്ന് സുധാകരന്‍ വിട്ടുനിന്നിരുന്നു. വിവാദമാക്കേണ്ടെന്ന് കരുതിയാണ് താന്‍ വിട്ടുനിന്നത് എന്നായിരുന്നു പ്രതികരണം.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…