India

KMAT 2022 Session 2 Result : കെ മാറ്റ് 2022 സെഷൻ 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ദില്ലി: കെ മാറ്റ് 2022 ഫലം പ്രസിദ്ധീകരിച്ച് പരീക്ഷ കമ്മീഷണർ. കെ മാറ്റ് 2022 സെഷൻ 2 പരീക്ഷക്ക് ഹാജരായ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ cee.kerala.gov.in.ൽ നിന്നും ഫലം പരിശോധിക്കാം. മെറിറ്റ് ലിസ്റ്റ് മാതൃകയിലാണ്  ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള എംബിഎ പ്രവേശനത്തിനായി ആ​ഗസ്റ്റ് 28നാണ് കെ മാറ്റ് പരീക്ഷ നടത്തിയത്. ആ​ഗസ്റ്റ് 29ന് പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഉദ്യോ​ഗാർത്ഥികൾക്ക് സെപ്റ്റംബർ 2 വരെ ഉത്തര സൂചികയിൻമേൽ പരാതി ഉന്നയിക്കാനുള്ള അവസരം ലഭിച്ചിരുന്നു.

ഫലം പരിശോധിക്കേണ്ടതെങ്ങനെ?
ഔദ്യോ​ഗിക വെബ്സൈറ്റായ cee.kerala.gov.in പരിശോധിക്കുക
KMAT 2022 Candidate Portal Session Two ലിങ്കിൽ ക്ലിക്ക് ചെയ്യുക
പുതിയ വിൻഡോയിൽ റിസൾട്ട് പിഡിഎഫ് ലിങ്ക് തുറക്കുക
കെ മാറ്റ് 2022 മെറിറ്റ് ലിസ്റ്റ് സ്ക്രീനിൽ കാണാം
ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക

സംസ്ഥാനത്തെ കോളേജുകളിൽ എംബിഎ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് കെമാറ്റ് 2022 നടക്കുന്നത്. ജനറൽ/എസ്ഇബിസി ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ കട്ട് ഓഫ് മാർക്ക് 10 ശതമാനവും എസ്സി/എസ്ടി വിഭാഗത്തിന് 7.5 ശതമാനവുമാണ്. കെ മാറ്റ് 2022 മൊത്തം 720 മാർക്കിലാണ് നടത്തുന്നത്. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ സഫീഷ്യൻസി ആന്റ് ലോജിക്കൽ റീസണിംഗ്, പൊതുവിജ്ഞാനം എന്നിവയാണ് വിഷയങ്ങൾ. ഓരോ ശരിയായ ഉത്തരത്തിനും, ഉദ്യോഗാർത്ഥികൾക്ക് നാല് മാർക്ക് നൽകും, ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും.

B4 Admin

Recent Posts

റൺവേയായി ഗുജറാത്തിലെ ദേശീയപാത: NH-754Aയിൽ ഭാരതീയ സൈന്യത്തിന്റെ നാല് വിമാനങ്ങൾ പറന്നിറങ്ങി, സൈന്യം–NHAI ഏകോപനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി

ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…

19 minutes ago

ഭരണമാറ്റത്തിന് ശേഷവും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാതെ ബംഗ്ലാദേശ്: ഉയർന്ന പണപ്പെരുപ്പവും തളർന്ന നിക്ഷേപവും വ്യവസായ മേഖലയ്ക്ക് തിരിച്ചടി

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…

22 minutes ago

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ കളക്ടർക്കെതിരെ നടപടി വേണം: മാപ്പുപറഞ്ഞാൽ കോടതിയലക്ഷ്യം ഇല്ലാതാകില്ലെന്ന് ഹിന്ദു മുന്നണി

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…

50 minutes ago

വടക്കുകിഴക്കൻ മേഖലയിലെ വ്യോമഗതാഗതത്തിന് പുതിയ കുതിപ്പ്: അസമിലെ സിൽചറിൽ 2,014 കോടി രൂപയുടെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് കേന്ദ്രാനുമതി

അസമിലെ ബരാക് താഴ്‌വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…

56 minutes ago

ഭീകരാക്രമണത്തിന്റെ ആഘാതം മറികടന്ന് പഹൽഗാമിൽ വിനോദസഞ്ചാരം തിരിച്ചുവരുന്നു: സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന

2025 ഏപ്രിലിൽ ബൈസരൺ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…

59 minutes ago

പാക്കറ്റ് ഭക്ഷണങ്ങളിൽ ചുവന്ന മുന്നറിയിപ്പ് ലേബൽ നിർബന്ധം: കേന്ദ്രത്തിനും എഫ്.എസ്.എസ്.എ.ഐയ്ക്കും സുപ്രീം കോടതി നിർദ്ദേശം!

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…

4 hours ago