India

വന്ദേ ഭാരത് ഉള്ളപ്പോൾ എന്തിനാ കെ റെയിൽ ? പിണറായി വിജയനെ തേച്ചൊട്ടിച്ച് സന്തോഷ് പണ്ഡിറ്റ്

കാസർകോഡിൽ നിന്നും ഒറ്റയടിക്ക് തിരുവനന്തപുരം എത്തുവാൻ K- Rail കേരള സർക്കാർ 70,000 കോടി ചെലവാക്കി ഉണ്ടാക്കുവാൻ ശ്രമിക്കുകയും , അതിനെ UDF, BJP പ്രവർത്തകർ എതിർത്ത് സമരം ചെയ്യുന്നതുമായ വിഷയത്തിൽ തന്റെ നിരീക്ഷണം പങ്കുവച്ചു നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
കാസർകോഡിൽ നിന്നും ഒറ്റയടിക്ക് തിരുവനന്തപുരം എത്തുവാൻ K- Rail കേരള സർക്കാർ 70,000 കോടി ചെലവാക്കി ഉണ്ടാക്കുവാൻ ശ്രമിക്കുകയും , അതിനെ UDF, BJP പ്രവർത്തകർ എതിർത്ത് സമരം ചെയ്യുന്നതും വാർത്തയിൽ വരുന്നുണ്ടല്ലോ .
എന്നാൽ ഇപ്പോഴത്തെ ട്രാക്കിൽ തന്നെ ഇന്ത്യയിൽ സെമി high speed train ഓടുന്നുണ്ട്. അതും നമ്മുടെ K-Rail നേക്കാൾ വേഗത്തിൽ . കേരളത്തിലെ ചില മാധ്യമങ്ങൾ ഈ വാർത്തയൊന്നും നിങ്ങളെ അറിയിച്ചില്ല എന്നെ ഉള്ളൂ ..
ശരിക്കും വിമാനം പോലെ തോന്നുന്ന Trains ആണ് Vandhe Bharath Trains .. ഈ ട്രെയിനുകൾ മൂന്നു വർഷമായി ഓടുന്നുണ്ട് .
New Delhi to Varanasi വരെയുള്ള 800 KM cover ചെയ്യുവാ൯ 8 മണിക്കൂറ് പോലും വേണ്ടാ. സൗജന്യ ഭക്ഷണവും, free Wi-Fi, automatic door, etc modern facilities ഉള്ള ഈ ട്രെയിന് ജന ശതാബ്ദി യുടെ മറ്റൊരു പതിപ്പാണ്.
രാവിലെ Delhi ല് നിന്നും 6 മണിക്ക് തിരിച്ചാല് വാരാണസിയില് ഉച്ചക്ക് ഒന്നര മണിക്കുള്ളില് എത്തും. പിന്നെ ഉച്ചക്ക് 3ന് അവിടെ നിന്നും തിരിച്ചാല് രാത്രി 10:30 നുള്ളിൽ New Delhi എത്താം. ദിവസവും ഓരോ വണ്ടികളിലും 3000 ഓളം ആളുകളാണ് ഓരോ ട്രിപ്പിലും semi high speed train ല് യാത്ര ചെയ്തു കൊണ്ടിരിക്കുന്നത് .
Train No. 22439, New Delhi to Mata Vaishno Devi Temple, Katra (ജമ്മു കാശ്മീർ ) വരെ പോകുന്നു . വെറും ഏഴര മണിക്കൂർ കൊണ്ട് 800 KM ഓടുന്നു . Ambala Kant, Ludhiyana , Jammu Thavi മാത്രം സ്റ്റോപ്പ് ഉണ്ട് .
Train No. 12050
Gatiman express ഓടുന്നുണ്ട് ..Delhi to ഗ്വാളിയോർ വഴി പോകുവാൻ 405 KM വെറും മൂന്നര മണിക്കൂർ മതി .
ചെന്നെയില് Integral Coach factory യിലാണ് make in India. യില് ഇതെല്ലാം നി൪മ്മിച്ചത്. (യൂറോപ്പിലെ ചിലവിന്ടെ നാലിൽ ഒന്ന് മാത്രം മുടക്കി ഇന്ത്യയിൽ തന്നെ നി൪മ്മിച്ചത്)
ഇന്ത്യ ഒട്ടുക്കും കൂടുതല് semi high speed train , high speed trains ഓടിക്കുവാൻ ഇന്ത്യൻ റെയിൽവേ തീരുമാനം എടുത്തു കഴിഞ്ഞു .
എങ്ങനെയെങ്കിലും ഇതുപോലെ രണ്ടു semi high speed “വന്ദേ ഭാരത് ” train എങ്കിലും കേരളത്തിലൂടെ ഓടിക്കുവാൻ കേരളം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി , അവരെ സോപ്പിട്ടു , ബുദ്ധിപൂർവം സൂത്രത്തിൽ ഒപ്പിച്ചെടുക്കണം എന്നാണു എന്റെ നിരീക്ഷണം .
മൂന്നു വര്ഷം മുമ്പേ കേരളം “നന്നായി” ശ്രമിച്ചിരുന്നെങ്കിൽ ഇപ്പോഴേ “വന്ദേ ഭാരത്” ട്രെയിനൊക്കെ കാസർക്കോട് മുതൽ തിരുവനന്തപുരം വരെ (വെറും നാല് മണിക്കൂർ കൊണ്ട്) ഓടേണ്ട സമയം കഴിഞ്ഞു . പ്രശ്നമാക്കേണ്ട .. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുവാൻ ഇനിയും സമയം ഉണ്ട് .
ഇത്തരം semi high speed ട്രെയിനുകൾക്കു നിലവിലെ ട്രാക്ക് മതി . അതിനാൽ ആരുടേയും കിടപ്പാടം ഒഴിപ്പിക്കേണ്ട . സമരങ്ങൾ വേണ്ടാ .വോട്ട് ബാങ്കിനെ ബാധിക്കില്ല . നന്ദി ഗ്രാമം , സിംഗൂർ എന്നീ പഴയ കഥകൾ കേൾക്കേണ്ട . സർവോപരി 70,000 കോടിയുടെ ലാഭവും ഉണ്ടാകും . ചിന്തിക്കുക .
(വാല് കഷ്ണം.. ഈ വാ൪ത്തയില് സംശയമുള്ളവ൪ നെറ്റില് search. ചെയ്യാം. Train number.. 22435 , Train No. 22439, Train 12050 എന്നിങ്ങനെ search. ചെയ്യാം. Allahabad, Kanpur stop ഉണ്ട്. ആവശ്യക്കാ൪ക്ക് വേണമെന്കില് ഇപ്പോള് തന്നെ ബുക്ക് ചെയ്യാം….പല മാദ്ധ്യമങ്ങളിലും, ചാനലിലും ഈ വാ൪ത്തയൊന്നും നിങ്ങളെ അറിയിക്കില്ല. അത് അങ്ങനെ ആണ്..) ഇങ്ങനെയാണ് തന്റെ നിരീക്ഷണം അദ്ദേഹംവസാനിപ്പിക്കുന്നത്
എന്തായാലും സിൽവർ ലൈൻ പദ്ധതിക്കെതിരെ (Silver Line) പ്രതിഷേധം ശക്തമാകുകയാണ്. എന്നാൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറില്ലെന്ന് വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രി. ഭാവി തലമുറയെ മുന്നിൽ കണ്ടാണ് വികസനാമെന്നും പശ്ചാത്തല സൗകര്യങ്ങൾ വർധിക്കണമെന്നും ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്‌ദാനങ്ങൾ സർക്കാർ നൽകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. റവന്യൂ വകുപ്പിന് കീഴിൽ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന വില്ലേജ് ജനകീയ സമിതിയുടെ ഉദ്ഘാടനം നിർവഹിക്കുന്ന വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജനപങ്കാളിത്വത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് വില്ലേജ് ജനകീയ സമിതി. ജനകീയാസൂത്രണം പോലുള്ള മാതൃകയാണ് ജനകീയ സമിതി. റവന്യൂ വകുപ്പിലടക്കം 610 സേവനങ്ങൾ ഓൺലൈനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഓരോ രംഗത്തും എന്തല്ലാം ചെയ്യുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും. അതിനായി സർവ്വകലാശാലകൾ ശാക്‌തീകരിക്കണം. കണ്ണൂർ, കാലിക്കറ്റ്, കൊച്ചി, എംജി, കേരള സർവകലാശാലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കും. നൈപുണ്യ വികസനത്തിന് ഊന്നൽ നൽകും. ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ രംഗവും വലിയ രീതിയിൽ മാറാൻ പോകുന്നു’- മുഖ്യമന്ത്രി പറഞ്ഞു

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

8 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 day ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

1 day ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

1 day ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago