തിരുവനന്തപുരം: കാലത്തിന് അനുസരിച്ച് നിറം മാറുന്ന ഓന്തിന്‍റെ സ്വഭാവമാണ് സിപിഐഎമ്മിനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
സിപിഐഎമ്മിന് രാഷ്ട്രീയ സ്ഥിരതയില്ലായെന്നും ബിജെപിയെ നേരിടാൻ ശക്തിയില്ലാത്തത് സിപിഐഎമ്മിനാണെന്നും കോൺഗ്രസ് ശക്തരാണെന്നും കോടിയേരിയുടെ ഉപദേശം വേണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു .
‘ഇന്ത്യയിൽ ഉടനീളം വർഗീയതയെ എതിർക്കാൻ 10 കമ്മ്യൂണിസ്റ്റുകാർ മതിയാവില്ല. കേരളം പോലെ ഒരു ചെറിയ തുരുത്തിൽ മാത്രമാണ് സിപിഐഎം ഉള്ളത്. ഇവിടെ വർഗീയതയെ പുണരുകയാണ് ഇവർ ചെയ്യുന്നത്. പിണറായി വിജയനെതിരെയുള്ള കേസുകൾ മുങ്ങിപോകുന്നത് ബിജെപി സിപിഐഎം അവിശുദ്ധ ബന്ധത്തിന് തെളിവാണ്. മുഖ്യമന്ത്രി ബിജെപിയുടെ വോട്ട് വാങ്ങിയാണ് എം.എൽ.എയായത്. മറിച്ചാണെങ്കിൽ തെളിയിക്കാം’- കെ.സുധാകരന്‍ വെല്ലുവിച്ചു.
മാത്രമല്ല കെ റെയിൽ നടപ്പിലാക്കാൻ അനുവദിക്കില്ലന്നും സ്വന്തം ധാർഷ്ട്യത്തിന് അനുസരിച്ചു കാര്യങ്ങൾ തീരുമാനിക്കാൻ കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ലെന്നും സമരത്തിന്റെ മൂർച്ച വരും നാളുകളിൽ വർധിക്കുമെന്നും കെ റെയിൽ നടപ്പിലാക്കരുതെന്നത് ജനതയുടെ ആവശ്യമാണെന്നും ജന വികാരം പദ്ധതിക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…