തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് കൂടോത്രമായി ബന്ധപ്പെട്ട ചെമ്പ് ഫലകങ്ങളും പ്രതിമകളും കണ്ടെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പുതിയ വിവാദം. സുധാകരൻ്റെ മുൻ പേഴ്‌സണൽ സ്റ്റാഫിൽ ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സുധാകരനുമായി അടുപ്പമുള്ള ഒരു നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതാദ്യമായല്ല ഒരു കെപിസിസി പ്രസിഡൻ്റിൻ്റെ വീട്ടിൽ മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെത്തുന്നത്. 2018ൽ വിഎം സുധീരൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ, തിരുവനന്തപുരത്തെ ഗൗരീശപട്ടത്തെ അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് സമാനമായ രീതിയിലുള്ള മന്ത്രവാദ വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ടെലിവിഷൻ ചാനലുകൾക്ക് ലഭിച്ച വീഡിയോ യഥാർത്ഥത്തിൽ ഒന്നര വർഷം മുമ്പുള്ളതാണ്. സുധാകരനൊപ്പം കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ്റെ ശബ്ദവും കേൾക്കാമായിരുന്നു. ഒരാൾ ഷെൽ പോലെയുള്ള ഒരു വസ്തു കുഴിച്ചെടുക്കുന്നത് കാണാമായിരുന്നു .
ഉണ്ണിത്താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നത് ആശ്ചര്യകരമാണെന്ന് സുധാകരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. കാലുകൾക്ക് തളർച്ചയും, നടക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടും , മന്ത്രവാദം കൊണ്ടാണോ എന്ന് സംശയമുണ്ടെന്ന് സുധാകരൻ പറയുന്നുണ്ട്
എന്നാൽ സുധാകരൻ്റെ മുൻ പേഴ്‌സണൽ സ്റ്റാഫിൽ ഒരാളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി സുധാകരനുമായി അടുപ്പമുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. “മുൻ പേഴ്‌സണൽ സ്റ്റാഫിൻ്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ അദ്ദേഹം തന്നെയാണ് പുറത്ത് വിട്ടതെന്ന് സംശയിക്കുന്നു .
അതേസമയം തന്നെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്ന് വ്യാഴാഴ്ച സുധാകരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവം സത്യമാണെന്ന് ഉറപ്പിച്ചെങ്കിലും ആരായിരിക്കും ഇത് ചെയ്തതെന്ന കാര്യത്തിൽ അദ്ദേഹം മൗനം പാലിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…