Kerala

കായിക മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതികരിച്ച് കെ സുരേന്ദ്രൻ ; ‘പണമുള്ളവർ മാത്രം പങ്കെടുക്കാന്‍ ഇത് ഐപിഎൽ ലേലമല്ല’, മന്ത്രി മാപ്പ് പറയണം

കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കാൻ പോകുന്ന ഏകദിന മത്സരം പണമുള്ളവർ കണ്ടാൽ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്‍റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി 5 ശതമാനത്തിൽ നിന്നും 20 ശതമാനമായാണ് സർക്കാർ കൂട്ടിയത്. ഈ നടപടി പിൻവലിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പണമുള്ളവർക്ക് മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ ലേലമല്ലെന്നും , ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറയാനും നികുതി കുറയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.. .കുത്തക മുതലാളിമാർക്ക് ഇളവുകൾ നൽകുന്ന സർക്കാർ പാവപ്പെട്ടവരുടെ മേൽ നികുതി ഭാരം കെട്ടിവെക്കുകയാണെന്നും എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി | SABARIMALA GOLD SCAM

ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻ‌കൂർ…

16 minutes ago

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രമ്പിന്റെ നീക്കം: ദിവാസ്വപ്നം മാത്രമെന്ന് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ!! അസംബന്ധമെന്ന് ഡെന്മാർക്ക്

വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…

17 minutes ago

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

57 minutes ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

1 hour ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

2 hours ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ! 7 പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…

2 hours ago