Kerala

പ്രധാനമന്ത്രിയുടെ മേൽ രാജ്യത്തെ ജനങ്ങൾക്ക് ഉള്ള വിശ്വാസമാണ് ഈ വിജയം: യു പി പോലെ കേരളവും മാറണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് വിജയം നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുപി പോലെ കേരളവും മാറണമെന്നും അദ്ദേഹം പറഞ്ഞു. നാല് സംസ്ഥാനങ്ങളിലും ബിജെപി നേടിയ തകർപ്പൻ വിജയങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ മേലുള്ള വിശ്വാസം ഓരോ ദിവസവും കൂടി വരുന്നു. അതിനാൽ നരേന്ദ്രമോദി സർക്കാരിന്റെ വികസന പദ്ധതിയ്ക്ക് ഉള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയം.‘ കെ സുരേന്ദ്രൻ പറഞ്ഞു.

മാത്രമല്ല കോൺഗ്രസ് രാജ്യത്തു നിന്നും ഇല്ലാതാകുന്നു. ഇനി കേരളത്തിലെ കോൺഗ്രസിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പിണറായി വിജയൻ യോഗിയ്ക്ക് എതിരെ നടത്തിയ പ്രചാരണം നടപ്പായില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago