Kerala

‘കെ – സ്വിഫ്റ്റ്‌ കെ എസ് ആർ ടി സി യുടെ അന്തകൻ’; പിരിച്ചുവിടലിനെക്കുറിച്ച് സംസാരിക്കുന്നവർ കഴിഞ്ഞ മാസം ചെയ്ത ജോലിയുടെ കൂലി നൽകാൻ തയ്യാറാകണം; കേരളാ സർക്കാരിനെതിരെ തുറന്നടിച്ച് ബിഎംഎസ്

പാറശാല: കെഎസ്ആർടിസിക്ക് സമാന്തരരമായി കെ സ്വിഫ്റ്റ് കമ്പനി ഉണ്ടാക്കി കെഎസ്ആർടിസിയുടെ അന്തകരാവുകയാണ് കേരള ഭരണകൂടമെന്ന് തുറന്നടിച്ച് ബിഎംഎസ്. ഏപ്രിൽ മാസം പത്താം തീയതി ആയിട്ടും മാർച്ച് മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്നും. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകുമെന്ന് ഉറപ്പു പറഞ്ഞ ​ഗതാ​ഗത വകുപ്പ് മന്ത്രി ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും. അല്പമെങ്കിലും മാന്യതയുണ്ടെങ്കിൽ ചെയ്ത ജോലിയുടെ കൂലി ഉടൻ നൽകണമെന്നും ബിഎംഎസ് പറഞ്ഞു. ഞായറഴ്ച പാറശ്ശാല യൂണിറ്റ് സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെഎസ്ടി എംപ്ലോയീസ് സംസ്ഥാന സെക്രട്ടറി കെ എൽ രാജേഷ്

‘ബൾക്ക് പർച്ചേയ് സർ എന്ന നിലയിൽ ഇന്ധന വിലയിൽ ഉണ്ടായ വർധനവാണ് കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് കാരണം എന്നാണ് സർക്കാർ പറയുന്നത്. ബൾക്ക് പർച്ചേയ്സിംഗ് നടത്തിയതു മൂലം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എത്ര രൂപ കെഎസ്ആർടിസി കൂടുതൽ നൽകി എന്നു കൂടി ബന്ധപ്പെട്ടവർ പറയാൻ തയ്യാറാകണം. ബൾക്ക് ചർച്ചേയ് സിംഗിൽ കൂടി വാങ്ങാത്ത ഡീസലിന്റെ നഷ്ടമല്ല കെഎസ്ആർടിസിയുടേത്. എന്നാൽ, കെഎസ്ആർടിസിയെ സംരക്ഷിക്കാനെന്ന് പറഞ്ഞ് കാലാകാലങ്ങളിൽ കോർപ്പറേഷനിൽ നടപ്പാക്കിയ തുഗ്ലക്ക് പരിഷ്കാരങ്ങളാണ് കെഎസ്ആർടിസിയിലെ ഇപ്പോഴത്തെ ദുർഗ്ഗതിക്ക് കാരണം. കെഎസ്ആർടിസിയെ സർക്കാർ വകുപ്പായി മാറ്റുകയാണ് പൊതു​ഗതാ​ഗത സംവിധാനത്തെ സംരക്ഷിക്കാൻ ഏക മാർ​ഗം.പക്ഷേ ഇപ്പോൾ മറ്റൊരു കമ്പനി കൂടി രൂപീകരിച്ച് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്. സർക്കാരിന്റെ ബാധ്യത നിറവേറ്റാൻ പണം പലിശക്കെടുപ്പിച്ച് കോർപ്പറേഷനെ വലിയ ബാധ്യതയിലേയ്ക്ക് തള്ളിവിട്ടു. സ്വിഫ്റ്റ് ഫ്ലാഗ് ഓഫ് നടക്കുന്ന നാളെ കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധ ദിനമാചരിക്കും’. – കെഎസ്ടി എംപ്ലോയീസ് സംസ്ഥാന സെക്രട്ടറി കെ എൽ രാജേഷ് പറഞ്ഞു.

അതേസമയം പ്രസിഡന്റായി വി വിനീഷ്, സെകട്ടറിയായി പി.ജി അഭിലാഷ്. ട്രഷററായി എസ് അനിൽ ജോസ് എന്നിവരെ യോഗം തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പ്രദീപ് വി.നായർ, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് പി കെ സുഹൃദ് കൃഷ്ണ എന്നിവർ സംസാരിച്ചു. സി ജി സുമേഷ് പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെകട്ടറി എ എസ് പത്മകുമാർ സംഘടനാ റിപ്പോർട്ടും ട്രഷറർ എസ് അനിൽ ജോസ് വരവ് ചെലവും അവതരിപ്പിച്ചു.

admin

Recent Posts

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

7 mins ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

25 mins ago

VIP സംസ്കാരത്തിൻ്റെ കൊമ്പൊടിച്ച് ഹിമന്ത ബിശ്വ ശർമ്മ !

എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ബില്ലുകൾ ഇനി പോക്കറ്റിൽ നിന്നടയ്ക്കണം; പിന്തുടരാം ഈ അസം മോഡലിനെ

28 mins ago

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം ഇനി ഇഡി തീരുമാനിക്കും | സൗബിന്‍ കള്ളപ്പണക്കേസില്‍ കുരുങ്ങി

അതിശയോക്തി കലര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടും മട്ടാഞ്ചേരി മാഫിയയുടെ തള്ളലും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ ശരിക്കും കുഴിയില്‍…

52 mins ago

തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് പിതാവിന്റെ ക്രൂര മർദ്ദനം !കൊല്ലം കുണ്ടറയിൽ പത്ത് വയസ്സുകാരിയുടെ തോളെല്ലും കൈയ്യും ഒടിഞ്ഞു ! പ്രതി അറസ്റ്റിൽ

കൊല്ലം: തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് കൊല്ലം കുണ്ടറയിൽ പത്ത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. മദ്യലഹരിയിലുള്ള പിതാവിന്റെ ആക്രമണത്തിൽ കുട്ടിയുടെ…

1 hour ago

ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇ വി എം ഇന്ത്യ വിശ്വസ്തനാണ് ! EVM INDIA

ആശങ്കകൾക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് ! ELON MUSK

2 hours ago