ആതിര, ജോൺസൺ
കഠിനംകുളത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസണാണ് കോട്ടയം ചിങ്ങവനത്ത് ഇന്ന് പിടിയിലായത്. ഇയാൾ വിഷം കഴിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എലി വിഷമാണ് ഇയാൾ കഴിച്ചതെന്ന് ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായി.
മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇവിടത്തെ ജോലി ഉപേക്ഷിച്ചു പോയ ഇയാൾ ഇവിടെ ഉപേക്ഷിച്ചു പോയിരുന്ന സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു. താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഇയാളെ പോലീസ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചശേഷം അബോധാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെഞ്ഞാറമൂട് സ്വദേശി ആതിര(30)യെ കഠിനംകുളത്ത് വീട്ടിനുള്ളില്‍ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് രാജീവ് 11.30 യോടെ മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടത്. രാജീവ് എത്തുമ്പോള്‍ യുവതിയുടെ സ്‌കൂട്ടറും വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്നാണ് പിന്നീട് സ്‌കൂട്ടര്‍ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം യുവതിയുടെ സ്‌കൂട്ടറിൽ റെയിൽവെസ്റ്റേഷനിൽ വന്നിറങ്ങിയ ശേഷം ട്രെയിൻ മാർഗം പ്രതി രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ചതാണോ എന്ന സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പെരുമാതുറയില്‍ ജോണ്‍സന്‍ താമസിച്ചിരുന്ന വാടകവീടും പോലീസ് കണ്ടെത്തി. കൃത്യം നടന്ന ദിവസം രാവിലെ പ്രതി പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും കത്തിയുമായി പോകുന്നതിന്റെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. രാവിലെ 8.30-നും 11.30-നും ഇടയില്‍ കൊലപാതകം നടന്നുവെന്നാണ് പോലീസിന്റെ നിഗമം.
ജോൺസണും ആതിരയും തമ്മില്‍ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ആതിരയുടെ ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് ജോണ്‍സണ്‍ പണം തട്ടുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് തന്റെ കൂടെ വരണമെന്ന് ജോണ്‍സന്‍ ആവശ്യപ്പെട്ടെങ്കിലും ആതിര വിസമ്മതിച്ചു. ഇതോടെയാണ് ജോണ്‍സന്‍ കൊലപാതകം ആസൂത്രണം ചെയ്തുതുടങ്ങിയതെന്നാണ് പോലീസ് നിഗമനം. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടയാള്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ആതിര തിങ്കളാഴ്ച ഭര്‍ത്താവ് രാജീവിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോലീസിനെ ഇക്കാര്യം അറിയിക്കാന്‍ ആതിര സമ്മതിച്ചുമില്ല. മറ്റാരെങ്കിലും ഇക്കാര്യം അറിഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ആതിര ഭര്‍ത്താവിനോട് അറിയിച്ചിരുന്നു. ഇതിനാല്‍ ഭാര്യ പറഞ്ഞ വിവരം രാജീവ് ആരുമായും പങ്കുവെച്ചില്ല. ഭാര്യ മരണപ്പെട്ടതിനുശേഷമാണ് സുഹൃത്തുക്കളോടും പോലീസിനോടും രാജീവ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകളാണ് ആതിര. കായംകുളം സ്വദേശിയായ രാജീവ് 24 വര്‍ഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്. എട്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപമാണ് താമസം.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…