രാജീവ് ചന്ദ്രശേഖർ
കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെ കേണൽ പദവിയുള്ള എൻസിസി ഉദ്യോഗസ്ഥന് മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചൊഴിയണമെന്നും പ്രതികൾക്കെതിരെ കേരള പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“പോലീസും സർക്കാരും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒത്തുതീർപ്പിന് ശ്രമിച്ചാൽ നീതിക്കായി താൻ കോടതിയെ സമീപിക്കും. മുഖ്യമന്ത്രി മുതൽ പ്രധാന അദ്ധ്യാപകൻ വരെയും പ്രാദേശിക പോലീസ് വരെയും തങ്ങളുടെ ഡ്യൂട്ടി മറന്നത് നാണക്കേടാണ്. ഹമാസിനെ ചുവപ്പുപരവതാനി വിരിച്ച് സ്വീകരിച്ച കേരളം രാജ്യത്തെ ഏറെ ദുരന്തങ്ങളിൽ നിന്ന് സംരക്ഷിച്ചസേനയെ അപമാനിച്ചു.” – രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.
ആർമി ഉദ്യോഗസ്ഥരെ മർദിച്ചകേസിൽ അറസ്റ്റ് വൈകുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. . പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും ക്യാമ്പിനെത്തിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആണ്.
ഇക്കഴിഞ്ഞ 23ന് ആണ് തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. എൻസിസി 21കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ക്യാമ്പിൽ നിന്നും 23ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ക്യാമ്പിൽ സംഘർഷമുണ്ടായത്. സംഭവത്തിന് പിന്നാലെ എൻസിസി ക്യാംപ് പിരിച്ച് വിടുകയും അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുകയും ചെയ്തിരുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…