Kerala

കളമശ്ശേരി സ്ഫോടന പരമ്പര ! മരണം രണ്ടായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസുകാരി കൂടി മരിച്ചു ; ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞില്ല ; പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ

കളമശ്ശേരി സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കുകയായിരുന്ന യഹോവ സാക്ഷ്യ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരണമടഞ്ഞു. തൊടുപുഴ സ്വദേശി കുമാരിയാണ് മരണമടഞ്ഞത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരണമടഞ്ഞവരുടെ എണ്ണം രണ്ടായി. നേരത്തെ മരിച്ച സ്ത്രീയെ ഇത് വരെയും തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം പ്രതി ഡൊമിനിക് മാർട്ടിനെതിരെ ​അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. യുഎപിഎയ്ക്ക് പുറമേ കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം എന്നീ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തി. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്ഫോടനമാണെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ടൂൾ ബോക്സ് കണ്ടെത്തിയിട്ടുണ്ട്. മാര്‍ട്ടിന്‍ പുലര്‍ച്ചെ അഞ്ച് മണിക്കാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് ഭാര്യ പോലീസിന് നൽകിയിരിക്കുന്ന മൊഴി.

മാർട്ടിൻ ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ആറ് മാസം കൊണ്ടാണെന്നും ഇന്റർനെറ്റിലൂടെയാണ് ബോംബുണ്ടാക്കാൻ പഠിച്ചതെന്നും പോലീസ് വ്യക്തമാക്കി. പ്രാർത്ഥനായോഗ സ്ഥലത്ത് പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാൾ ബോംബ് വച്ചത്.ഇതിനാൽ തന്നെ തീ വളരെ വേഗത്തിൽ ആളിക്കത്തി.

അതേസമയം സംഭവത്തിൽ ഡൊമിനിക് മാർട്ടിൻ റിമോർട്ട് കൺട്രോൾ ട്രിഗർ ഉപയോഗിച്ച് ഇയാൾ സ്ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഈ റിമോർട്ട് കോൺട്രോൾ ട്രിഗറും പോലീസ് കണ്ടെത്തി. പോലീസിൽ കീഴടങ്ങുന്നതിന് മുമ്പ് ഡൊമിനിക് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീമിങ് നടത്തി. സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ ഡൊമിനിക് മാര്‍ട്ടിന്‍, താനാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്ന് ഫേസ്ബുക് ലൈവില്‍ പറഞ്ഞു

Anandhu Ajitha

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago