Kerala

കളമശേരി ബസ് കത്തിക്കൽ കേസ്: കോടതിക്ക് മുന്നിൽ കുറ്റസമ്മതം; മൂന്നു പ്രതികൾക്കും ശിക്ഷ വിധിച്ച് വിചാരണക്കോടതി

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിലെ മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് വിചാരണക്കോടതി. കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തടിയന്റവിട നസീർ, അഞ്ചാം പ്രതി പെരുമ്പാവൂർ സാബിർ ബുഹാരി എന്നീ പ്രതികൾക്ക് 7 വർഷം വീതം കഠിന തടവും പിഴയും ഏഴാം പ്രതി പറവൂർ സ്വദേശി താജുദീന് ആറു വർഷം കഠിന തടവും പിഴയുമാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികൾ പരമാവധി അനുഭവിക്കേണ്ട ശിക്ഷാ കാലാവധിയാണ് ഇത്. ഏഴു വർഷം തടവു ലഭിച്ച പ്രതികൾ 1,75,000 രൂപ വീതം പിഴ അടയ്ക്കണം. താജുദീൻ 1,10,000 രൂപ പിഴ അടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ശിക്ഷ ലഭിച്ച മൂന്നു പ്രതികളും ഇന്ന് കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഇതോടെയാണു വിചാരണ പൂർത്തിയാക്കാതെ മൂന്നു പേർക്കു കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. നേരത്തെ കുറ്റ സമ്മതം നടത്തിയ മറ്റൊരു പ്രതി പറവൂർ സ്വദേശി കെ.എ. അനൂപിനു കോടതി ആറു വർഷം കഠിന തടവു ശിക്ഷ വിധിച്ചിരുന്നു. കുറ്റം സമ്മതിച്ചവരുടെ ശിക്ഷയാണു കൊച്ചി എൻഐഎ കോടതി പ്രഖ്യാപിച്ചത്. മഅദനിയുടെ ഭാര്യ സൂഫിയ ഉൾപ്പെടെ മറ്റ് പത്ത് പ്രതികളുടെ വിചാരണ ഇതുവരെ അവസാനിച്ചിട്ടില്ല.

അബ്ദുൽ നാസർ മഅദനിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് 2005 സെപ്റ്റംബർ ഒമ്പതിനാണ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു സേലത്തേയ്ക്കു പോകുകയായിരുന്ന തമിഴ്നാടിന്റെ ബസ് പ്രതികൾ തോക്കു ചൂണ്ടിക്കാട്ടി യാത്രക്കാരെ ഇറക്കിവിട്ടശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. കോയമ്പത്തൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായി മഅദനി ഈ സമയം ജയിലിലായിരുന്നു. പ്രതി ഉപയോഗിച്ച തോക്ക് അന്വേഷണ സംഘത്തിനു കണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

14 പ്രതികളാണ് കേസിൽ ആകെ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളായ പരപ്പനങ്ങാടി സ്വദേശി അബ്ദുൽ റഹീം, കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തു വിചാരണ നടത്തിയത്. 2010ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ 2019 ലാണ് ആരംഭിച്ചത്. മരിച്ച പ്രതിയെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. മഅദനിയുടെ ഭാര്യ സൂഫിയ മഅദനി കേസിൽ പത്താം പ്രതിയാണ്.

Anandhu Ajitha

Recent Posts

പഴകും തോറും വീര്യം കൂടും ! ഹൈറേഞ്ചിന്റെ സ്വന്തം മഹീന്ദ്ര മേജർ

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…

51 minutes ago

പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ് അനുവദിച്ച് ജപ്പാൻ ! ലക്ഷ്യം ചൈന

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…

54 minutes ago

ഭൂമിയുടേതിന് സമാനമായ ഭൂപ്രകൃതിയടക്കം ക്യാമറയിൽ തെളിഞ്ഞു ! ടൈറ്റനിലേക്ക് നാസ നടത്തിയ ദൗത്യം!!

മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…

57 minutes ago

നേതാജിയുടെ ശേഷിപ്പുകൾ ഭാരതത്തിലേക്ക് !രാഷ്ട്രപതിക്ക് കത്തെഴുതി കുടുംബം! ദില്ലിയിൽ നിർണ്ണായകനീക്കങ്ങൾ

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…

59 minutes ago

മുടങ്ങിക്കിടക്കുന്ന സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇത് മികച്ച സമയം| CHAITHANYAM

മുടങ്ങിക്കിടക്കുന്ന സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇത് മികച്ച സമയം ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി സംസാരിക്കുന്നു I PALKULANGARA…

1 hour ago

സത്യസന്ധതയെ നിക്ഷേപിക്കൂ .. സ്ഥിരമായ വിജയം നേടൂ | SHUBHADINAM

ജീവിതത്തിൽ കുറുക്കുവഴികളിലൂടെ നേടുന്ന വിജയം താൽക്കാലികം മാത്രമായിരിക്കും. കഠിനാധ്വാനത്തിലൂടെയും സത്യസന്ധമായ മാർഗ്ഗത്തിലൂടെയും നേടിയെടുക്കുന്ന വിജയത്തിനാണ് നിലനിൽപ്പുള്ളത്.ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന വളരെ…

1 hour ago