Kamal Nath's dropout continues! Chhindwara left the mayor and joined the BJP
ഭോപ്പാല്: മുന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ കമല്നാഥിന്റെ തട്ടകത്തിലെ കോണ്ഗ്രസ് നേതാവ് ബിജെപിയില് ചേര്ന്നു. ചിന്ദ്വാര മേയറായ വിക്രം അഹാകെയാണ് ബിജെപിയില് ചേര്ന്നത്. ദിവസവേതനകാരനായ തൊഴിലാളിയായി ജീവിതം ആരംഭിച്ച വിക്രം, കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് ഉയരുകയും പാർട്ടിയുടെ ഹോസ്റ്റർ ബോയിയായി മാറുകയും ചെയ്തിരുന്നു.
ഭോപ്പാലില് വെച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന് യാദവ്, സംസ്ഥാന ബിജെപി അദ്ധ്യക്ഷന് വി.ഡി ശര്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപിയിൽ അംഗത്വമെടുത്തത്. ചിന്ദ്വാര ജില്ലയിലെ അമര്വാഡ എം.എല്.എ ആയ കമലേഷ് ഷാ യും കോണ്ഗ്രസ് വിട്ട് ബിജെപിയില് ചേര്ന്നിരുന്നു.
കോണ്ഗ്രസിന്റെ ചിന്ദ്വാര എം.പി യായ നകുല്നാഥ് ആദിവാസി വിഭാഗത്തെ അപമാനിച്ചുവെന്നും ഇങ്ങനെയുള്ള പാര്ട്ടിയോടൊപ്പം നിലനില്ക്കാന് താത്പര്യമില്ലാത്തത് കൊണ്ടാണ് വിക്രം അഹാകെ കോണ്ഗ്രസ് വിട്ടതെന്നും മുഖ്യമന്ത്രി മോഹന് യാദവ് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി മോഹൻ യാദവിന്റെയും പ്രവർത്തനങ്ങൾ, നയങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും ബിജെപി തങ്ങളെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്തതിൽ സന്തോഷമുണ്ടെന്നും വിക്രം അഹാകെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…