Karkidaka Vavubali today in memory of ancestors: Extensive preparations at various places including temples for attaining salvation. Huge crowd of devotees at temples.
തിരുവനന്തപുരം : പിതൃക്കളുടെ മോക്ഷപ്രാപ്തിക്കും ആത്മശാന്തികുമായി വിശ്വാസികൾ ഇന്ന് ബലിതർപ്പണം നടത്തുന്നു . കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ഉൾപ്പടെ സ്നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ തന്നെ ചടങ്ങുകൾക്ക് തുടക്കമായി . ബലിതർപ്പണത്തിന് വിവിധ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട് . വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നതിനാലും ചില ഇടങ്ങളിൽ നീരൊഴുക്കു വർദ്ധിച്ചതിനാൽസുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ബലി തർപ്പണത്തിന് എത്തുന്നവർക്ക് പ്രത്യേക സജ്ജീകരങ്ങൾ ഒരുക്കിയിട്ടുണ്ട് .വിവിധ ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിൽ ഉളള ക്ഷേത്രങ്ങളിൽ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് .
ആലുവ മണപ്പുറത്ത് കർക്കടക വാവ് ബലിതർപ്പണത്തിന് വൻ സജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത് . ഒരേ സമയം തന്നെ ആയിരം പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമാണ് മണപ്പുറത്ത് ഒരുക്കിയിട്ടുള്ളത് . കർക്കിടക വാവ് സമയത്ത് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നത് പിതൃക്കൾക്ക് ഉടൻ മോക്ഷം ലഭിക്കും എന്ന് ആണ് വിശ്വാസം . ഉച്ചവരെ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം, കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം, വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് കേരളത്തെ പ്രധാന ബലിതർപ്പണകേന്ദ്രങ്ങൾ. ഏറ്റവും കൂടുതൽ ബലിതർപ്പണത്തിന് പ്രശസ്തി ഉള്ള തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ഒരു സമയം തന്നെ 3, 500 പേർക്ക് ബലിതർപ്പണം നടത്താൻ കഴിയും വിധം ഒൻപത് മണ്ഡപങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. പൊലീസും ഫയർഫോഴ്സും , ആരോഗ്യവകുപ്പ് ഉൾപ്പെടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജികരിച്ചിട്ടുണ്ട് . കർക്കിടക വാവ് പ്രമാണിച്ച് വിവിധ ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസുകൾ കെഎസിആർടിസി ഒരുക്കുന്നുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…