Categories: Indiapolitics

ബിജെപി തകര്‍ക്കാനാകാത്ത ശക്തി; കര്‍ണാടകത്തില്‍ ഇത് യെദ്യൂരപ്പയുടെ മഹാ വിജയം

ബെംഗളൂരു:കര്‍ണാടകത്തില്‍ ബിജെപി തകര്‍ക്കാനാകാത്ത ശക്തി. കേവലഭൂരിപക്ഷം ഉറപ്പിച്ചു യെദ്യൂരപ്പ സര്‍ക്കാര്‍. ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ചില്‍ 12 സീറ്റും ബിജെപി നേടി. മറുകണ്ടം ചാടി ബിജെപി ടിക്കറ്റില്‍ മത്സരിച്ച 13 വിമതരില്‍ 11 പേരും ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു.

ഭരണം പിടിക്കാനുള്ള ഓപ്പറേഷന്‍ താമര ഫലം കണ്ടു, കൂറുമാറ്റത്തിന് തിരിച്ചടിയുണ്ടാവില്ലെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അതേ പടി ശരിവച്ചു കര്‍ണാടകത്തില്‍ ബിജെപി കേവല ഭൂരിപക്ഷത്തില്‍ എത്തി.

ഭരണം തുടരാന്‍ കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളില്‍ ആറെണ്ണം വേണമായിരുന്നു യെദ്യൂരപ്പയ്ക്ക്. അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ബിജെപിക്ക് കിട്ടിയിരര്‍ിക്കുന്നത്. കോണ്‍ഗ്രസിന് നഷ്ടം 12 സീറ്റ്. ജെഡിഎസിന് മത്സരിച്ച മൂന്നും പോയി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത് പോയ മണ്ഡലങ്ങളില്‍ പോലും വിമതരിലൂടെ ബിജെപി ജയിച്ചുകയറി. വിമതരുടെ വ്യക്തിപ്രഭാവവും കോണ്‍ഗ്രസ് താരതമ്യേന ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും ബിജെപിക്ക് അനുഗ്രഹമായി. യെദ്യൂരപ്പയ്ക്ക് അനുകൂലമായി ലിംഗായത് വോട്ട് ധ്രുവീകരണം ഉണ്ടായതും പ്രകടം.

ജെഡിഎസിന്റെ സിറ്റിങ് സീറ്റായ ഹുന്‍സൂര്‍ പിടിച്ചെടുത്തത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം. തട്ടകമായ മണ്ഡ്യയിലെ കെ ആര്‍ പെട്ട് കൂടി പോയത് ജെഡിഎസിന് ക്ഷീണമായി. നിലവില്‍ 222 അംഗ സഭയില്‍ 117 സീറ്റിന്റെ സുരക്ഷിത ഭൂരിപക്ഷമായി ഇതോടെ ബിജെപിക്ക്. 104 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടിയാണ് ഒന്നര വര്‍ഷം കൊണ്ട് 13 ഉപതെരഞ്ഞെടുപ്പ് ജയങ്ങളിലൂടെ ഭൂരിപക്ഷം പിടിക്കുന്നത്.

admin

Recent Posts

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

21 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

32 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

40 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

1 hour ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

1 hour ago