India

നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിച്ചു; മൃതദേഹം ഏറ്റുവാങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ; അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ

ബംഗളൂരു: യുക്രെയ്‌നിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഏറ്റുവാങ്ങി. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. മൃതദേഹത്തിൽ മുഖ്യമന്ത്രിയും മറ്റ് അധികൃതരും അന്തിമോപചാരം അർപ്പിച്ചു(Karnataka CM Basavaraj Bommai thanks PM Modi for efforts on bringing back body of Naveen Shekharappa killed in Ukraine).

പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം രാജ്യത്ത് എത്തിച്ചത്. അതേസമയം നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിയ്‌ക്കും ബൊമ്മെ നന്ദി പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രിയ്‌ക്കും കേന്ദ്രസർക്കാരിനും നന്ദി പറയുന്നു. ഷെല്ലാക്രമണത്തിൽ അദ്ദേഹം മരിച്ചത് തീർത്തും അപ്രതീക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം ഒന്നിനാണ് ഭക്ഷണം വാങ്ങാൻ റെസ്റ്റോറന്റിന് മുൻപിൽ കാത്ത് നിൽക്കുന്നതിനിടെ ഷെല്ലാക്രമണത്തിൽ നവീൻ ശേഖരപ്പ കൊല്ലപ്പെട്ടത്.

ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു 21കാരനായ നവീൻ. ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്‍റേത്. കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠനത്തിനയച്ചത്. അതേസമയം വീട്ടിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം എസ് എസ് മെഡിക്കൽ കോളജിനായി വിട്ടു നൽകും. മൃതദേഹം മെഡിക്കൽ ഗവേഷണ പഠനത്തിനായി നൽകുമെന്ന് നവീന്റെ പിതാവ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

admin

Recent Posts

കേരളം മുഴുവൻ താമര വിരിയുന്ന കാലം കൈയ്യെത്തും ദൂരത്ത്!!ഒന്നുണർന്ന് പ്രവർത്തിച്ചാൽ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മാറി മറിയും ! സംസ്ഥാനത്ത് ബിജെപിക്കുണ്ടായ അത്ഭുതകരമായ വളർച്ച വിശദീകരിച്ച് സന്ദീപ് ജി വാര്യർ ; കുറിപ്പ് വൈറൽ

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്, കേരളത്തിൽ ബിജെപി ചരിത്രത്തിലാദ്യമായി താമര വിരിയിപ്പിച്ചു എന്നതിനുമപ്പുറം പുതിയ പല കാഴ്ചപ്പാടുകളും മലയാളി മനത്തിലുണ്ടായി എന്ന…

37 mins ago

പാകിസ്ഥാനല്ല, ഇന്ത്യ തന്നെ മുന്നിൽ !

തോൽവിയേറ്റു വാങ്ങാൻ പാകിസ്ഥാന് ഇനിയും ജീവിതം ബാക്കി !

51 mins ago

നീതിക്ക് വേണ്ടി പോരാടുമ്പോൾ ക്രൂരമായ വ്യക്തിഹത്യ ; ഇൻഡി മുന്നണിക്ക് സ്വാതി മലിവാളിന്റെ കത്ത് ; വെട്ടിലായി ആംആദ്മി !

ദില്ലി : ആംആദ്മിയെ വെട്ടിലാക്കി പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതി സ്വാതി മലിവാൾ. രാഹുൽ അടക്കമുള്ള ഇൻഡി മുന്നണി നേതാക്കൾക്കാണ് സ്വാതി…

1 hour ago

പ്രണയത്തില്‍ നിന്ന് പിന്‍മാറി ! മുംബൈയിൽ പെൺകുട്ടിയെ നടുറോഡിൽ സ്പാനറുകൊണ്ട് അടിച്ചുകൊന്നു ; തിരിഞ്ഞുനോക്കാതെ ജനം

മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡിൽ വച്ച് അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിലേക്ക് യുവാവിനെ നയിച്ചത്. സ്പാനർ ഉപയോഗിച്ചാണ്…

2 hours ago

പാക്ക് പട്ടാള ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകളെയും അജ്ഞാതൻ വെ-ടി-വ-ച്ചു

മൂന്നാമൂഴത്തിലെ ആദ്യ ഓപ്പറേഷൻ ! പാക്ക് ബ്രിഗേഡിയറെ അജ്ഞാതൻ വ-ക വരുത്തിയത് വർഷങ്ങൾക്ക് മുമ്പുള്ള ഈ കണക്ക് തീർക്കാൻ ?

2 hours ago