ബംഗളൂരു: ബ്രിട്ടനില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു. 2021 ജനുവരി രണ്ട് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് കര്‍ഫ്യു നടപ്പിലാക്കുന്നത്. ”കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.”- മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു.
കര്‍ണാടകയിലേക്ക് വരുന്ന രാജ്യാന്തര യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ. സുധാകര്‍ പറഞ്ഞു.
ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ പത്ത് മണിക്ക് ശേഷം ആഘോഷപരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കാന്‍ പാടില്ല. എല്ലാത്തരം ചടങ്ങുകള്‍ക്കും ഇത് ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ മഹാരാഷ്ട്രയിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തില്‍ തന്നെയാണ് മഹാരാഷ്ട്രയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജനുവരി അഞ്ചുവരെ രാത്രി 11നും രാവിലെ ആറിനും ഇടയ്ക്കായിരിക്കും മഹാരാഷ്ട്രയിലെ കര്‍ഫ്യൂ. അതോടൊപ്പം യൂറോപ്പില്‍ നിന്നും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വറന്റീനും മഹാരാഷ്ട്ര നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…