Karuvannur Bank Fraud; ED by tightening the investigation! CPM will question local leaders today
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം കടുപ്പിച്ച് ഇ ഡി. സിപിഎമ്മിന്റ കൂടുതൽ പ്രാദേശിക നേതാക്കളെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. തൃശ്ശൂർ കോപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി കൗൺസിലർ മധു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇ ഡി ഓഫീസിൽ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.
കള്ളപ്പണ കേസിൽ അറസ്റ്റിലായ സതീഷ് കുമാറുമായും പ്രതികളായ സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുള്ളവരാണ് ഇരുവരും എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. വ്യാജ പ്രമാണം ഹാജരാക്കി ബാങ്കിൽ നിന്ന് കോടികളുടെ വായ്പ തട്ടിയവരെക്കുറിച്ച് അറിവുണ്ടെന്നാണ് ഇ ഡി പറയുന്നത്. അതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇരുവരിൽ നിന്നും ചോദിച്ചറിയും.
കള്ളപ്പണ കേസിൽ നിലവിൽ രണ്ടാം ഘട്ട അന്വേഷണമാണ് പുരോഗമിക്കുന്നത്. കേസിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. സിപിഎമ്മിലെ ചില ഉന്നതരുടെ നേർക്കാണ് രണ്ടാം ഘട്ട അന്വേഷണം നീളുന്നത്. രണ്ടാംഘട്ട അന്വേഷണം ആരംഭിച്ചതിന് ശേഷം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസിനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുകയും അദ്ദേഹത്തിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് എ.സി മൊയ്തീൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ ഉടൻ ചോദ്യം ചെയ്യും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…