പി.ആര്‍. അരവിന്ദാക്ഷൻ, ജിൽസ്
കൊച്ചി: കരുവന്നൂരിലെ കള്ളപ്പണ ഇടപാടിലെ പ്രതികളായ പി.ആര്‍. അരവിന്ദാക്ഷനേയും ജിൽസിനേയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാന്‍ എറണാകുളം പി.എം.എല്‍.എ. കോടതി ഉത്തരവിട്ടു. കേസിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ റിമാന്‍ഡിലുള്ള ജില്ലാ ജയിലിലേക്ക് പി ആര്‍ അരവിന്ദാക്ഷനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ഇഡി. ആരോപിച്ചിരുന്നു. ഇരുവരേയും ജയില്‍ മാറ്റണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.
അരവിന്ദാക്ഷനെ വീണ്ടും ഇ.ഡി. ചോദ്യം ചെയ്യാനിരിക്കെ സതീഷ്‌കുമാറിനും അരവിന്ദാക്ഷനും നേരില്‍ കാണാന്‍ അവസരമൊരുങ്ങിയാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യത ഇ.ഡി. സംശയിച്ചിരുന്നു. കോടതിയേയോ ഇ.ഡി.യെയോ അറിയിക്കാതെയാണ് കഴിഞ്ഞ ഇരുപത്തിയൊമ്പതാം തീയതി ജയില്‍ വകുപ്പ് പ്രതികളുടെ ജയില്‍മാറ്റം നടത്തിയത്. നടപടിയിൽ ജയിൽ സൂപ്രണ്ടിനെതിരേ ഇ.ഡി. പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. അതെ സമയം തടവുകാരുടെ ബാഹുല്യം മൂലമാണ് ഇവരെ മാറ്റിയതെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍ അരവിന്ദാക്ഷനേയും ജിന്‍സിനേയും മാത്രമാണ് ജയില്‍മാറ്റിയത്. അറുപത് തടവുകാരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 110 തടവുകാരുണ്ടായിട്ടും ഒരു നടപടിയും നേരത്തെ ഉണ്ടായിട്ടുണ്ടായിരുന്നില്ല.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…