Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് : അരവിന്ദാക്ഷനേയും ജിൽസിനേയും അടിയന്തരമായി ജയിൽ മാറ്റണം! പ്രത്യേക കോടതി ഉത്തരവ് ;ഇഡിയുടെ ആവശ്യം അംഗീകരിച്ചു

കൊച്ചി: കരുവന്നൂരിലെ കള്ളപ്പണ ഇടപാടിലെ പ്രതികളായ പി.ആര്‍. അരവിന്ദാക്ഷനേയും ജിൽസിനേയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാന്‍ എറണാകുളം പി.എം.എല്‍.എ. കോടതി ഉത്തരവിട്ടു. കേസിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ റിമാന്‍ഡിലുള്ള ജില്ലാ ജയിലിലേക്ക് പി ആര്‍ അരവിന്ദാക്ഷനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ഇഡി. ആരോപിച്ചിരുന്നു. ഇരുവരേയും ജയില്‍ മാറ്റണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

അരവിന്ദാക്ഷനെ വീണ്ടും ഇ.ഡി. ചോദ്യം ചെയ്യാനിരിക്കെ സതീഷ്‌കുമാറിനും അരവിന്ദാക്ഷനും നേരില്‍ കാണാന്‍ അവസരമൊരുങ്ങിയാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യത ഇ.ഡി. സംശയിച്ചിരുന്നു. കോടതിയേയോ ഇ.ഡി.യെയോ അറിയിക്കാതെയാണ് കഴിഞ്ഞ ഇരുപത്തിയൊമ്പതാം തീയതി ജയില്‍ വകുപ്പ് പ്രതികളുടെ ജയില്‍മാറ്റം നടത്തിയത്. നടപടിയിൽ ജയിൽ സൂപ്രണ്ടിനെതിരേ ഇ.ഡി. പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. അതെ സമയം തടവുകാരുടെ ബാഹുല്യം മൂലമാണ് ഇവരെ മാറ്റിയതെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍ അരവിന്ദാക്ഷനേയും ജിന്‍സിനേയും മാത്രമാണ് ജയില്‍മാറ്റിയത്. അറുപത് തടവുകാരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 110 തടവുകാരുണ്ടായിട്ടും ഒരു നടപടിയും നേരത്തെ ഉണ്ടായിട്ടുണ്ടായിരുന്നില്ല.

Anandhu Ajitha

Recent Posts

പരസ്യ പ്രസ്താവന!നാസര്‍ ഫൈസി കൂടത്തായിയെ താക്കീത് ചെയ്ത് സമസ്ത; ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി

മലപ്പുറം:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിര്‍ദേശം ലംഘിച്ച് സ്വകാര്യചാനലുകള്‍ക്ക് മുമ്പാകെ പരസ്യപ്രസ്താവന നടത്തിയ നാസര്‍ ഫൈസി കൂടത്തായിയെ…

16 mins ago

പിണറായി രാജിവയ്ക്കണമെന്നത് പ്രാദേശിക അഭിപ്രായം !

തെരഞ്ഞെടുപ്പു ഫലത്തെ വിശകലനം ചെയ്യുകയാണ് മുഖ്യ കക്ഷികളെല്ലാം. ഇടതുപക്ഷത്തെ പ്രധാന കക്ഷികളിലൊന്നായ സിപിഐയുടെ ജില്ലാ ഘടകങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനു…

1 hour ago

സർപ്രൈസ് എൻട്രിയായി വരുമോ സ്മൃതി ഇറാനി ?

സർപ്രൈസ് എൻട്രി ! ബിജെപി ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് സ്‌മൃതി ഇറാനി ?

1 hour ago

ഒഡിഷയെ നയിക്കാൻ മോഹൻ ചരൺ മാജി ; സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രി !

ഭുവനേശ്വർ : മോഹൻ ചരൺ മാജിയെ ഒഡിഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ബിജെപി. ഒഡിഷയിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോ​ഗത്തിലാണ് തീരുമാനം.…

2 hours ago

മോദിക്കറിയാം…എവിടെ കൊത്തണം എന്ന് !!

ഇത്തവണ 30 ശതമാനം മന്ത്രിമാർ ഈ സംസ്ഥാനങ്ങളിൽ നിന്ന് ; കണക്കുകൾ നോക്കാം

2 hours ago