Kerala

കരുവന്നൂർ സിപിഎം ബാങ്ക് കൊള്ള; പി.ആർ അരവിന്ദാക്ഷന്റെയും സി.കെ. ജിൽസിന്റെയും ജാമ്യാപേക്ഷ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും, ചോദ്യം ചെയ്യൽ ഇന്നും തുടരും

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയിൽ സിപിഎം നേതാവും കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷന്റെയും കേസിലെ മറ്റൊരു പ്രതി സി.കെ. ജിൽസിന്റെയും ജാമ്യാപേക്ഷ കലൂരിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. രണ്ട് തവണയായി മൂന്ന് ദിവസം ഇരുവരെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതി പി. സതീഷ് കുമാറിന്റെ ഫോണിൽ നിന്ന് പിടിച്ചെടുത്ത ശബ്ദരേഖകൾ തന്റേതാണെന്ന് അരവിന്ദാക്ഷൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യൽ ഇന്നും തുടരും.

അതേസമയം, കഴിഞ്ഞ ദിവസം ഹാജരായ റബ്‌കോ എം.ഡി. ഹരിദാസൻ നമ്പ്യാരോട് ഇന്നും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റബ്‌കോയുടെ വിപണന പങ്കാളിയായിരുന്നു കരുവന്നൂർ ബാങ്ക്. ഇ ഡി ആവശ്യപ്പെട്ട കൂടുതൽ രേഖകളും ഇന്ന് ഹാജരാക്കും. ബാങ്കിലെ ഓഡിറ്റ് രേഖകൾ സഹകരണ വകുപ്പ് ഹാജരാക്കിയിരുന്നു.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago