Karva Chauth
വിവാഹശേഷം ആദ്യമായി കർവ ചൗത്ത് നോമ്പെടുക്കുകയാണെങ്കിൽ, ഈ തെറ്റുകൾ ചെയ്യുന്നത് ഒഴിവാക്കുക !!! | Karva Chauth
2021 ഒക്ടോബർ 21 മുതൽ കാർത്തിക മാസം (Kartik Month) ആരംഭിച്ചു. അതോടൊപ്പം ഈ മാസത്തിൽ പ്രധാനപ്പെട്ട നോമ്പുകളുടെയും ഉത്സവങ്ങളുടെയും സമയം കൂടി വന്നുചേരുകയാണ്. ഹിന്ദുമതത്തിലെ ഏറ്റവും വലിയ ഉത്സവമായ ദീപാവലി ഈ മാസമാണ് ആഘോഷിക്കുന്നത്. അതുപോലെ മംഗല്യത്തിന്റെ ദീർഘായുസ്സിനായി അനുഷ്ഠിക്കുന്ന കർവാ ചൗത്ത് (Karva Chauth) ഉപവാസവും ഈ മാസമാണ് ആരംഭിക്കുന്നത്. ഈ വർഷം ഒക്ടോബർ 24 നാണ് കർവാ ചൗത്ത്. ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പല വിധത്തിലുള്ള വ്രതങ്ങള്‍ ഉണ്ട്. എന്നാല്‍ ഉത്തരേന്ത്യയിലെ സ്ത്രീകള്‍ എടുക്കുന്ന വ്രതാനുഷ്ഠാനമാണ് കര്‍വ്വാ ചൗത്ത്. കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷ ചതുർത്ഥിയിലാണ് കർവ ചൗത്ത് ഉപവാസം അനുഷ്ഠിക്കുന്നത്.
ഈ ഉപവാസത്തിൽ മഹാദേവനെയും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബത്തെയും അതായത് മാതാ പാർവതി, ഗണപതി, കാർത്തികേയൻ എന്നിവരേയും ആരാധിക്കുന്നു. ഈ ദിനത്തില്‍ സ്ത്രീകള്‍ കൈക്കൊള്ളേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്താണ് കര്‍വ്വാ ചൗത്ത് ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ നമ്മുക്കൊന്ന് നോക്കാം . ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ മാത്രമല്ല, അവിവാഹിതരായ പെണ്‍കുട്ടികള്‍ പോലും ഒരു ദിവസം മുഴുവന്‍ ഉപവസിക്കുന്നു. വിവാഹിതരായവര്‍ ഭര്‍ത്താവിന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവിവാഹിതരായ സ്ത്രീകള്‍ മികച്ച ജീവിതപങ്കാളിയെ ലഭിക്കുന്നതിന് വേണ്ടിയും വ്രതമെടുക്കുന്നുണ്ട്.
മാത്രമല്ല ഈ വ്രതം ഗണപതി ഭക്തര്‍ ആചരിക്കുന്ന സംഷ്‌കതി ചതുര്‍ത്ഥി വ്രതവുമായി യോജിച്ച് പോവുന്നതാണ്. ഈ ദിനത്തില്‍ സ്ത്രീകള്‍ അഖണ്ഡ സൗഭാഗ്യവതിയുടെ പ്രതിരൂപമായ ദേവി പാര്‍വ്വതിക്ക് പ്രാര്‍ത്ഥിക്കുന്നു.
കര്‍വ്വൗചൗത്ത് സമയം ചതുര്‍ത്ഥി തിഥി ഒക്ടോബര്‍ 24 ന് പുലര്‍ച്ചെ 3:01 ന് ആരംഭിച്ച് ഒക്ടോബര്‍ 25 ന് 5:43 ന് അവസാനിക്കുന്നു. കര്‍വാ ചൗത്ത് 2021 ഉപവാസ സമയം. കര്‍വാ ചൗത്ത് 2020 അപ്വാസ് സമയം ഒക്ടോബര്‍ 24 ന് രാവിലെ 6:27 മുതല്‍ 8:07 വരെയാണ്. കര്‍വാ ചൗത്ത് പൂജാ മുഹൂര്‍ത്തം വൈകുന്നേരം 5:43 മുതല്‍ 6:59 വരെയാണ്. കര്‍വാ ചൗത്ത് രാത്രി 8:07 ന് ചന്ദ്രന്‍ ഉദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കര്‍വാ ചൗത്തിന്റെ പ്രാധാന്യം?
കര്‍വ്വാ ചൗത്ത് ദിനത്തില്‍ സ്ത്രീകള്‍ ശുദ്ധമായ വസ്ത്രങ്ങള്‍ പാര്‍വ്വതി സങ്കല്‍പ്പത്തോടെ അവരുടെ ദിവസം ആരംഭിക്കുകയും വളരെ ആത്മാര്‍ത്ഥതയോടെ വ്രതം ആചരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, അവര്‍ ദിവസം മുഴുവന്‍ ദേവീ സ്തുതിഗീതങ്ങള്‍ ആലപിക്കുകയും ആത്മീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. പിന്നീട് വൈകുന്നേരം, ഒരു പൂജ നടത്തുകയും, ചന്ദ്രനെ കണ്ടതിനു ശേഷം നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുന്നു.
വ്രതഫലം
ഈ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതം ഈ വ്രതദിനത്തിലൂടെ അനുഗ്രഹിക്കപ്പെടുമെന്നാണ് വിശ്വാസം. ഈ ദിനത്തില്‍ വ്രതമെടുക്കുന്നതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന തടസ്സങ്ങളെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പാര്‍വ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതാക്കുന്നുണ്ട് ദേവിയുടെ അനുഗ്രഹം. കർവാ ചൗത്തിന്റെ ഉപവാസം (Karva Chauth Vrat) അനുഷ്ഠിക്കുന്ന സ്ത്രീകൾ പാലിക്കേണ്ട ചില പ്രധാന നിയമങ്ങളുണ്ട്. അവ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഉപവാസസമയത്ത് ഈ നിയമങ്ങൾ പാലിക്കാതിരിക്കുകയും തെറ്റുകൾ വരുത്തുകയും ചെയ്യുന്നത് നോമ്പിന്റെ ഫലം കണ്ടെത്താനാകില്ല. അതിനാൽ ഈ തെറ്റുകൾ വരുത്തരുത്.
കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…
ഇടുക്കി ചിന്നക്കനാലിൽ ഏറെ നാളായി ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള നിർണ്ണായക…
ഉത്തർപ്രദേശിലെ മീററ്റിലെ അബുലെയ്ൻ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗാസിയാബാദ് സ്വദേശിയായ 24കാരിയാണ് അതിക്രമത്തിന് ഇരയായത്. സൽമാൻ എന്ന യുവാവാണ് സംഭവത്തിന്…
കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…
ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…
മണിപ്പൂരിനെയും അസമിലെ ബരാക് താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…