ശ്രീനഗര്‍ : ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക്. പ്രദേശത്തെ ഇന്‍റര്‍നെറ്റ് ഫോണ്‍ സേവനങ്ങള്‍ ഭാഗികമായി ഭരണകൂടം പുനഃസ്ഥാപിക്കുകയും ചെയ്തു. ഈദ് പെരുന്നാളിനോട് അനുബന്ധിച്ചാണ് ഇന്‍റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ഈദിന് ജമ്മു കശ്മീരിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാദ്ധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് കശ്മീരിലെ നടപടികള്‍ അയവ് വരുത്തിയിരിക്കുന്നത്. കൂടാതെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നവരെ തടയരുതെന്നും സൈന്യത്തിന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്നത് തടയാന്‍ കനത്ത ജാഗ്രത പുലര്‍ത്താനാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
അതേസമയം ശ്രീനഗറിലെ ജുമാ മസ്ജിദ് അടച്ചിട്ടിരിക്കുകയാണ്. മറ്റ് ചെറിയ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി കൊടുത്തിട്ടുണ്ട്. സുരക്ഷയ്ക്കായി മതിയായ സൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രാര്‍ത്ഥന നടക്കുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലക്കുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും അറിയിച്ചു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…