നെയ്യാറ്റിൻകര: ഭൂമിക കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ധനുവച്ചപുരം എഡിസൺ എഴുതിയ നോവൽ’ ധനുഷ് ‘ പ്രകാശന സമ്മേളനം നെയ്യാറ്റിൻകര സുഗതസ്മൃതി തണലിടത്തിൽ വച്ച് നടന്നു. നുറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ എം.എസ് ഫൈസൽ ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ മുൻ വൈസ് ചെയർമാൻ വിനോദ് വൈശാഖിയാണ് പുസ്‌തക പ്രകാശനം നിർവ്വഹിച്ചത്. കെ.പി.സി.സി വിചാർ വിഭാഗ് ചെയർമാൻ വിനോദ് സെൻ പുസ്തകം ഏറ്റുവാങ്ങി. ഭൂമികയുടെ പ്രസിഡന്റും കവിയുമായ മണികണ്ഠൻ മണലൂർ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ കവി സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി പ്രൊഫ.സി. ഗോപിനാഥൻ, നോവലിസ്റ്റ് സ്വാമിദാസ് പ്രേംദാസ് യഹൂദി കെ.എസ്.എഫ് ഇ ബ്രാഞ്ച് മാനേജർ അനിൽകുമാർ തുടങ്ങിയവർ മുഖ്യ അതിഥികളായി. തത്വമയി ന്യൂസ് കോ ഓർഡിനേറ്റിംഗ് എഡിറ്റർ കുമാർ സംയോഗി പുസ്തകാവതരണം നടത്തി. ഭൂമികയുടെ സെക്രട്ടറിയും കവിയുമായ അശോക് ദേവദാരു ഏകോപനം നിർവ്വഹിച്ചു. ബിജു .ബി. ഊരൂട്ടുകാല പുസ്‌തക അവലോകനം നിർവ്വഹിച്ചു.
പുസ്തക പ്രകാശനത്തിനോടനുബന്ധിച്ച് പ്രശസ്‌ത കവികൾ പങ്കെടുത്ത കവിയരങ്ങ് നടന്നു. കവി ആർ.വിജയൻ അദ്ധ്യക്ഷനായ കവിയരങ്ങ് കവയിത്രി സുധർമ്മ അമരവിള ഉദ്ഘാടനം ചെയ്തു.
കവികളായ കൂട്ടപ്പന രാജേഷ്, കുളത്തൂർ സുനിൽ, ജയേഷ് വ്ലാത്താങ്കര, എ.കെ. അരുവിപ്പുറം, സുനന്ദ തിരുപുറം, ജാനു കാഞ്ഞിരംകുളം, ഗോപൻ കൂട്ടപ്പന, പവ്യ.ജെ.എസ്, ശ്രീജിത്ത് ഡി.എൽ,ജി.വിജയനാഥ്, ബിനു കട്ടിളപ്പാറ, രാകേഷ് എം.എൽ, രാജേന്ദ്രൻ നെല്ലിമൂട്, തലയൽ പ്രകാശ്, ബിന്ദു അരുവിപ്പുറം,സജി പാലിയോട്, രാജൻ പി. അരുവിപ്പുറം, വിനോദ് വി.നായർ, വസന്ത കമൽ സന്ധ്യ മുള്ളറവിള തുടങ്ങിയവർ പങ്കെടുത്തു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…