കേരള ക്രിക്കറ്റ് ടീം താരങ്ങൾ
കൊച്ചി : സ്വന്തം സ്റ്റേഡിയമെന്ന സ്വപ്‌നവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശേരി അത്താണിയിൽ തന്നെ ഉയരുമെന്ന് സൂചന. നഗരത്തിലെ മറ്റു ചിലയിടങ്ങളിലും സ്ഥലം നോക്കുന്നുണ്ടെങ്കിലും അത്താണിയിലെ സ്ഥലത്തിന് തന്നെയാണ് മുൻഗണന. ആവശ്യമായ അനുമതികൾ ലഭിച്ചാൽ ഈ സ്ഥലത്തുതന്നെ ക്രിക്കറ്റ് സ്റ്റേഡിയം യാഥാർഥ്യമാകും. രാജ്യാന്തര വിമാനത്താവളത്തിനടുത്താണെന്നതും ദേശീയ പാതയിലേക്ക് 21 മീറ്റർ വഴിയുണ്ടെന്നതും ഈ സ്ഥലത്തിന്റെ മേന്മകളാണ്.
അതേസമയം, സ്റ്റേഡിയത്തിനായി സ്ഥലം കൈമാറാൻ താൽപര്യമറിയിച്ചുകൊണ്ട് ഏതാണ്ട് മുപ്പതിലേറെ ഭൂവുടമകൾ ഇതിനകം തന്നെ രംഗത്തു വന്നിട്ടുണ്ട്. ഇതിൽ ഒന്നിലേറെ വ്യക്തികളുടെ സംഘവുമുണ്ട്. 250 കോടി രൂപ ചെലവിലാണ് മൂന്നു വർഷത്തിനകം സ്റ്റേഡിയം പൂർത്തിയാക്കുക.
കൊച്ചി നഗരത്തിന്റെ 30 കിലോമീറ്റർ പരിധി എന്നറിയിച്ചെങ്കിലും അയൽ ജില്ലകളിൽ നിന്നുപോലും താൽപര്യമറിയിച്ചുകൊണ്ട് ഭൂവടമകൾ എത്തി. ക്ലബ് ഹൗസ്, കൺവൻഷൻ സെന്റർ, ഹോട്ടൽ, ജിംനേഷ്യം തുടങ്ങി ആധുനിക ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ വേണ്ടതെല്ലാം സ്റ്റേഡിയം കോംപ്ലക്സിൽ ഒരുക്കുമെന്നാണ് കെസിഎ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…