India

വേദമന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കേദാർനാഥ് ക്ഷേത്ര നട തുറന്നു; വൻ ഭക്തജനത്തിരക്ക്; ബദരീനാഥ് തുറക്കുന്നതോടെ ചതുർധാം യാത്ര ആരംഭിക്കും

ഡെറാഡൂൺ: രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു. ഇന്ന് രാവിലെ വേദമന്ത്ര മുഖരിതമായ അന്തരീക്ഷത്തിലാണ് കേദാർനാഥ് ക്ഷേത്ര നട തുറന്നത്. തുടർന്ന് ഞായറാഴ്ച ബദരീനാഥ് ക്ഷേത്ര നട തുറക്കുമെന്ന് ക്ഷേത്ര പുരോഹിതനായ റാവൽജീ ഈശ്വരപ്രസാദ് നമ്പൂതിരി അറിയിച്ചു. കഴിഞ്ഞ ദിവസം ഗംഗോത്രിയും യമുനോത്രിയും തുറന്നിരുന്നു.

അതേസമയം കൊടുംതണുപ്പിലും വൻ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ശൈത്യകാലത്ത് അടച്ചിട്ട ശേഷം ആദ്യമായാണ് ക്ഷേത്രം ഭക്തർക്കായി തുറന്നത്. മാത്രമല്ല ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു. ചതുർധാം യാത്രയുടെ രണ്ടാം ഘട്ടമായാണ് ഹിമാലയൻ ക്ഷേത്ര നഗരങ്ങൾ തുറന്നത്.

നേരത്തെ, ഗംഗോത്രിയും യമുനോത്രിയും അക്ഷയ തൃതീയ ദിനത്തിൽ തുറന്നിരുന്നു. മാത്രമല്ല അക്ഷയ തൃതീയ ദിനത്തിലാണ് ചതുർത്ഥാം കേന്ദ്രങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഇതോടെ ‘ചാർ ധാം യാത്ര 2022’ ന് തുടക്കമായിരുന്നു. മെയ് എട്ടിന് ബദരീനാഥ് തുറക്കും. ഇതോടെ പൂർണ്ണമായും ചതുർധാം യാത്ര ആരംഭിക്കും.

കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ തീർത്ഥാടകരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. കേദാർനാഥ് ക്ഷേത്രത്തിലെ പ്രതിദിന തീർഥാടക പരിധി 12,000 ആയും ബദരീനാഥിൽ ഇത് 15,000 ആയും നിലനിർത്തിയിട്ടുണ്ട്. ഇതിനിടെ ചാർത്ഥാം യാത്രയിൽ കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.

admin

Share
Published by
admin

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

2 hours ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

3 hours ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

3 hours ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

3 hours ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

4 hours ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

4 hours ago