തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ച. രാവിലെ എട്ടുമണിക്ക് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നേക്കും. 11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും. രണ്ടുമണിയോടെ ഫലപ്രഖ്യാപനമുണ്ടാകും. വി.വി. പാറ്റുകള്‍ എണ്ണിയശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.
മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗര്‍, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂര്‍ക്കാവില്‍ പട്ടം സെയ്ന്‍റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണല്‍.
നിയമസഭയിലെ നിലവിലെ കക്ഷിനില
എല്‍.ഡി.എഫ്. 91
യു.ഡി.എഫ്. 42
എന്‍.ഡി.എ. 2
നിയമസഭാതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കുമ്പോള്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ബി.ജെ.പി. അഭിപ്രായവോട്ടെടുപ്പുകളും എക്‌സിറ്റ് പോളുകളും ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പി. സഖ്യത്തിനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 51 നിയമസഭാമണ്ഡലങ്ങളിലേക്കും രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. 11 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്ക് മുന്‍തൂക്കം നിലനിര്‍ത്താനാവുമോയെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്..
നിലവിലെ കക്ഷിനില
ബി.ജെ.പി. -122
ശിവസേന -63
കോണ്‍ഗ്രസ് -42
എന്‍.സി.പി -41
സി.പി.എം. -1
മറ്റുള്ളവര്‍ -19
ബി.ജെ.പി. -47
ഐ.എന്‍.എല്‍.ഡി. -19
കോണ്‍ഗ്രസ് -15
മറ്റുള്ളവര്‍ -9
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…