Featured

പൊട്ട കിണറ്റിലെ തവളകളെ കോൾമയിർ കൊള്ളിക്കുന്ന പ്രബുദ്ധരുടെ രാഷ്ട്രീയ പ്രബുദ്ധത | Kerala

കേന്ദ്രത്തിൽ നിന്നു ആവശ്യത്തിനുള്ള എല്ലാ കാര്യങ്ങളും നടക്കുന്നുണ്ട്. അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും അത് മനസ്സിലാവുന്നതുമാണ്. എന്നാൽ ഇവിടെയാണ് പ്രബുദ്ധ കേരളം സംസ്ഥാനസർക്കാരിന്റെ വലയിൽ വീഴുന്നത്.
ഒരു സഞ്ചിയും ഫ്ലെക്സും നാമകരണവും നടത്തിയാൽ പിന്നെ ഏതു ഉടയതമ്പുരാൻ വന്നു പറഞ്ഞാലും അതെല്ലാം ഇരട്ടചങ്കന്റെ വികസന നേട്ടങ്ങളായി മാത്രമേ അടിമകൾ പറയു !!
കാരണം ഇതെല്ലാം കേന്ദ്രത്തിൽ നിന്നും കിട്ടേണ്ട അവകാശവും !!
ഇവിടെ ഫ്ളക്സ് അടിക്കുന്നവർ കൊടുക്കുന്ന ഔദാര്യവുമാണ് !!
കേന്ദ്രസർക്കാർ നടപ്പിലാക്കിയ പലവികസനകളും നമ്മുടെ സംസ്ഥാന സർക്കാർ തള്ളി തള്ളി സ്വന്തം പേരിലാക്കി മാറ്റിയ കഥകളും കേട്ടിട്ടുണ്ട്. പ്രബുദ്ധ മലയാളികൾ അതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്യും. തീർന്നില്ല !!അവസാനം വീണ്ടും റോഡും വെള്ളവും ഭക്ഷണവും കിട്ടിയാലും പട്ടിണി മാറുമോ !!പെട്രോൾ ഡീസൽ പാചകവാതകത്തിന്റെ വിലകുറയുമോ വർഗീയത തുലയുമോ ബുർഷ്വാകൾ തുലയുമോ എന്ന കമ്മ്യൂണിസ്റ്റ് അന്ധ ചോദ്യങ്ങൾ കൊണ്ട് പ്രബുദ്ധരുടെ രാഷ്ട്രീയ പ്രബുദ്ധത പൊട്ട കിണറ്റിലെ തവളകളെ കോൾമയിർ കൊള്ളിക്കും !!

“അവസാനം മറന്നു പോയി ഹിന്ദു രാഷ്ട്രവും !!ഗുജറാത്തിലെ ശൂലവും !!പിന്നെ ഇന്ത്യ ആരുടെയും പിതൃസ്വത്തല്ല!!നന്ദി പറയാൻ മനസില്ല” !!

ഇവിടെ ഇങ്ങനെയാണ് !!ഇവിടെ സാമാന്യബോധം വാഴില്ല !!സേവനം കാണില്ല !!

വികസനത്തിന്റെ രാഷ്ട്രീയത്തെ !!വെറും പരസ്യം കൊണ്ടും, തള്ളു കൊണ്ടും !!നാട്ടാരെ വമ്പൻ ബുദ്ധിയുള്ള പൊട്ടന്മാരാക്കി വീണ്ടും വീണ്ടും ഉറപ്പോടെ വരാനുള്ള ഇരട്ട ചങ്കുറപ്പ് അവർക്കല്ലാതെ മറ്റാർക്കു!!
നന്മയുള്ള ലോകമേ !!!
ഓർത്താൽ നന്ന് !!
ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെ നുണ പറഞ്ഞ് ഫലിപ്പിക്കണമെന്ന് അറിയാം.
ഒരു ചെറുപ്പക്കാരൻ ശബരിമലക്കു പോയതിൻ്റെ പേരിൽ കമ്മ്യൂണിസ്റ്റായ അച്ഛനെ പുറത്താക്കിയ പാർട്ടിയാണ് ഇത്. ദൈവനാമത്തിൽ പ്രതിജ്ഞയെടുത്ത രണ്ട് എം.എൽ.എ.മാരെ പരസ്യമായി ആക്ഷേപിക്കുകയും അച്ചടക്ക നടപടി എടുക്കുകയും ചെയ്ത പാർട്ടി !
വീട്ടിൽ ഗണപതിഹോമവും മറ്റും നടത്തരുതെന്നു പ്രഖ്യാപിച്ചവർ!
എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിച്ചെന്ന്!
ആരുടെ ആരാധനാസ്വാതന്ത്ര്യം?
വർഗീയവാദികളുടെയും ജിഹാദികളുടെയും ആരാധന സംരക്ഷിച്ചിട്ടുണ്ടായിരിക്കാം. ഹിന്ദുക്കളെ എക്കാലവും വഞ്ചിക്കുക മാത്രമേ കമ്മ്യൂണിസ്റ്റു പാർട്ടികൾ ചെയ്തിട്ടുള്ളൂ!
എത്ര നുണ പറഞ്ഞാലും മുഖത്ത് ഒരു ചളിപ്പുമില്ലാത്തവർ

Anandhu Ajitha

Recent Posts

മസാല ബോണ്ട് ഇടപാട് ! തുടർ നടപടികളുമായി ഇഡിക്ക് മുന്നോട്ട് പോകാം; നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് ‌

മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…

11 hours ago

സമ്പൂർണ്ണ ശുദ്ധികലശം ! തമിഴ്‌നാട്ടിൽ വോട്ടർ പട്ടികയ്ക്ക് പുറത്ത് പോവുക 97.37 ലക്ഷം പേർ ! എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…

13 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

14 hours ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

15 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

16 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

16 hours ago