Kerala

സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 11.91; കൂടുതല്‍ കേസുകള്‍ മലപ്പുറത്ത്; 104 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,855 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2673, തൃശൂര്‍ 1908, എറണാകുളം 1837, കോഴിക്കോട് 1671, കൊല്ലം 1549, പാലക്കാട് 747, കോട്ടയം 1037, തിരുവനന്തപുരം 976, ആലപ്പുഴ 895, കണ്ണൂര്‍ 780, കാസര്‍ഗോഡ് 616, പത്തനംതിട്ട 495, വയനാട് 437, ഇടുക്കി 234 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 20, പത്തനംതിട്ട 14, തൃശൂര്‍, പാലക്കാട് 10 വീതം, എറണാകുളം 7, മലപ്പുറം 6, വയനാട് 5, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 3 വീതം, ആലപ്പുഴ, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,052 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,05,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2049 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Share
Published by
B4 Admin

Recent Posts

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

10 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

10 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

11 hours ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

11 hours ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

18 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

19 hours ago