Categories: Kerala

ഇന്ന് 7445 പേര്‍ക്കുകൂടി കോവിഡ്; 6965 സമ്പർക്ക രോഗികൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിലെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങൾ 677 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 56,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,17,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,831 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,061 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,770 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3752 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 27,70,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,058 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 ), മലപ്പുറം ജില്ലയിലെ ആനക്കയം (5, 6), ചേലാമ്പ്ര (10), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (12), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (8), കോഴിക്കോട് ജില്ലയിലെ നരിക്കുന്ന് (സബ് വാര്‍ഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (സബ് വാര്‍ഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിലുള്ള ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 655 ആയി.

admin

Recent Posts

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

38 mins ago

ഗർഭം ധരിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം എത്രയാണ് ?

എന്താണ് അണ്ഡാശയത്തിലെ അണ്ഡങ്ങൾ കുറഞ്ഞു പോകാനുള്ള കാരണം ?

50 mins ago

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ബലിപ്പെരുന്നാളിന്റെ മറവില്‍ ജനവാസ കേന്ദ്രത്തില്‍ അനധികൃത കശാപ്പിനു നീക്കം; കണ്ണടച്ച് അധികാരികള്‍

തലസ്ഥാന ജില്ലയില്‍ മേയറുടെ മൂക്കിനു താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയില്‍ മൃഗങ്ങളെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍…

1 hour ago

നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ !പിന്നിൽ എത്ര വലിയ ഉദ്യോ​ഗസ്ഥനായാലും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

ദില്ലി : നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും…

1 hour ago

ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ! യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ പീഡനമെന്ന് കുറ്റപത്രം

കോഴിക്കോട് : ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…

2 hours ago

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

3 hours ago