Covid 19

സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.77; മരണം 4

തിരുവനന്തപുരം: കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 138. രോഗമുക്തി നേടിയവര്‍ 2130. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകള്‍ പരിശോധിച്ചു.

എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42,289 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 138 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 11,879 കോവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,462 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2130 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 246, കൊല്ലം 157, പത്തനംതിട്ട 101, ആലപ്പുഴ 126, കോട്ടയം 196, ഇടുക്കി 187, എറണാകുളം 390, തൃശൂര്‍ 183, പാലക്കാട് 30, മലപ്പുറം 104, കോഴിക്കോട് 170, വയനാട് 115, കണ്ണൂര്‍ 88, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 11,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,37,366 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Anandhu Ajitha

Recent Posts

ജാഹ്നവി കപ്പൂറിനെതിരെ ധ്രുവ് റാത്തിയുടെ ‘ഫേക്ക് ബ്യൂട്ടി’ ആക്രമണം! വർണ്ണവിവേചനമോ അതോ ഗൂഡാലോചനയോ? |

ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…

39 minutes ago

ജിഹാദികളെ കാണാതെ കരോളിനായി കേഴുന്ന ബീഹാറിലെ ഡോക്ടർ

ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…

1 hour ago

പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്ത് വൻ പോലീസ് നടപടി; ദില്ലിയിൽ ഉടനീളം വ്യാപക പരിശോധന ! ‘ഓപ്പറേഷൻ ആഘാത് 3.0’ ൽ അറസ്റ്റിലായത് അറുന്നൂറിലധികം പേർ ; ആയുധങ്ങൾ പിടിച്ചെടുത്തു

ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…

2 hours ago

ചുമതലയേറ്റെടുത്ത് 24 മണിക്കൂർ കഴിയുംമുമ്പ് മാദ്ധ്യമ പ്രവർത്തകരെ കണ്ട് മേയർ വി വി രാജേഷ്

ഗുജറാത്ത്, ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ പദ്ധതി വരും ! നികുതിപ്പണം കട്ടവർ ഉത്തരം പറയേണ്ടിവരും ! നഗരസഭാ ജീവനക്കാരെ…

2 hours ago

അറബിപ്പണമില്ലാതെ 1000 cr കടന്ന ധുരന്തർ – ഇത് പുതിയ ഭാരതമാണ് !

ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…

3 hours ago

17 കൊല്ലങ്ങൾക്ക് ശേഷം രാജ്യത്ത് തിരിച്ചെത്തിയ താരിഖ് റഹ്‌മാന്‌ വൻ സ്വീകരണം I TARIQUE RAHMAN

ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…

3 hours ago