Covid 19

സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.99; മരണം 14

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 515. രോഗമുക്തി നേടിയവര്‍ 6439. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,72,248 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,972 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7276 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 515 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 79,185 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 7 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 146 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 31,681 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6879 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 221 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6439 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 848, പത്തനംതിട്ട 406, ആലപ്പുഴ 455, കോട്ടയം 155, ഇടുക്കി 195, എറണാകുളം 918, തൃശൂര്‍ 38, പാലക്കാട് 423, മലപ്പുറം 560, കോഴിക്കോട് 760, വയനാട് 329, കണ്ണൂര്‍ 451, കാസര്‍ഗോഡ് 147 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 79,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,57,181 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

admin

Recent Posts

വീണ്ടും കള്ളക്കടൽ പ്രതിഭാസം !കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും അതീവ ജാഗ്രത ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

5 hours ago

ചടങ്ങുകള്‍ ഇല്ലെങ്കില്‍ വിവാഹത്തിന് നിയമസാധുതയില്ല| അഡ്വ. ശങ്കു ടി ദാസ് വിശദീകരിക്കുന്നു |

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…

5 hours ago

ഡ്രൈവര്‍ ലൈംഗിക ആംഗ്യം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി ! മേയര്‍ക്കും ഭര്‍ത്താവിനും കാറിലുള്ളവര്‍ക്കുമെതിരെ ഡ്രൈവര്‍ യദു നാളെ കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…

7 hours ago

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…

7 hours ago