Categories: Covid 19Kerala

കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കൂടി കോവിഡ്; 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 24 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 59,52,883 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുന്നമൂട് സ്വദേശിനി ആലിസ് (64), പഴയകട സ്വദേശി വിന്‍സന്റ് രാജ് (63), പത്താംകല്ല് സ്വദേശി മുഹമ്മദ് ഹുസൈന്‍ (65), വര്‍ക്കല സ്വദേശിനി ഇന്ദിര (65), കൊല്ലം ഉമയനല്ലൂര്‍ സ്വദേശി നാരായണ പിള്ള (86), കരുനാഗപ്പള്ളി സ്വദേശി വിജയന്‍ (60), ആലപ്പുഴ ചുങ്കം സ്വദേശി ഗോപിനാഥ് (90), ചേര്‍ത്തല സ്വദേശി കൃഷ്ണദാസ് (67), ആലപ്പുഴ സ്വദേശി എ.എം. ബഷീര്‍ (76), കുത്തിയതോട് സ്വദേശി കുട്ടന്‍ (62), ചേര്‍ത്തല സ്വദേശി തങ്കപ്പന്‍ (85), കുട്ടനാട് സ്വദേശി മാധവന്‍ പിള്ള (70), ചിങ്ങോലി സ്വദേശിനി ദേവകി (62), കോട്ടയം പാല സ്വദേശിനി മേഴ്‌സി തോമസ് (40), കുന്നം സ്വദേശി സ്വദേശിനി ജയനി (48), എറണാകുളം എടവനാട് സ്വദേശിനി നബീസ (75), തലക്കോട് സ്വദേശി കെ.കെ. കൃഷ്ണന്‍കുട്ടി (62), പാലക്കാട് നാട്ടുകാല്‍ സ്വദേശി സുലൈമാന്‍ (48), കിഴക്കുംപുറം സ്വദേശിനി പാറുകുട്ടി (78), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ലോനപ്പന്‍ (75), കൈപ്പമംഗലം സ്വദേശി ജോണ്‍ (72), വെള്ളാനിക്കര സ്വദേശി ലോനപ്പന്‍ (72), മലപ്പുറം സ്വദേശിനി ഉണ്ണോലി (61), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി സഫിയ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2095 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 592 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 796, എറണാകുളം 447, തൃശൂര്‍ 542, കോഴിക്കോട് 487, കൊല്ലം 459, കോട്ടയം 459, പാലക്കാട് 234, ആലപ്പുഴ 372, തിരുവനന്തപുരം 265, കണ്ണൂര്‍ 209, പത്തനംതിട്ട 145, ഇടുക്കി 93, വയനാട് 92, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, മലപ്പുറം, കോഴിക്കോട് 6 വീതം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, പത്തനംതിട്ട 4, തിരുവനന്തപുരം 3, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 441, കൊല്ലം 97, പത്തനംതിട്ട 100, ആലപ്പുഴ 254, കോട്ടയം 463, ഇടുക്കി 49, എറണാകുളം 450, തൃശൂര്‍ 924, പാലക്കാട് 443, മലപ്പുറം 617, കോഴിക്കോട് 782, വയനാട് 111, കണ്ണൂര്‍ 317, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,412 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,05,238 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,752 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,902 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,850 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1489 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ആനങ്ങാനാടി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പട്ടിത്തറ (16), കോട്ടയം ജില്ലയിലെ അയര്‍കുന്നം (2), പത്തനംതിട്ട ജില്ലയിലെ പ്രമദം (സബ് വാര്‍ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

admin

Recent Posts

അമേഠിയിൽ നിന്ന് പേടിച്ചോടിയല്ലേ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ?

എന്താണ് രാഹുൽ ജയിച്ചിട്ട് വയനാടിനായി ചെയ്തത് ? ജനങ്ങൾ തന്നെ ചോദിക്കുന്നു

6 mins ago

ചിറ്റപ്പനെ തൊടാൻ അൽപ്പം പുളിക്കും ! ജയരാജനെ വെറുതെ വിട്ട് സിപിഎം

കൊടുത്തത് സ്നേഹപൂർവ്വമുള്ള നിർദ്ദേശം മാത്രം ! ആരോപണം ഉന്നയിച്ചവരെ ശരിപ്പെടുത്താൻ ചിറ്റപ്പനെ തന്നെ ചുമതലപ്പെടുത്തി സിപിഎം I CPM

27 mins ago

യാത്രക്കാരുടെ മൊഴികളെല്ലാം യദുവിന് അനുകൂലം ! തൽക്കാലം നടപടിയില്ലെന്നും റിപ്പോർട്ട് വരട്ടെയെന്നും മന്ത്രി ! മേയർ-ഡ്രൈവർ തർക്കത്തിൽ സമ്മർദ്ദത്തിന് വഴങ്ങാതെ ഗണേഷ് കുമാർ

മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ സിപിമ്മിന്റെ സമ്മർദം…

31 mins ago

കനയ്യയെ ദില്ലിയിൽ നിന്ന് ഓടിക്കുമെന്ന് പ്രതിജ്ഞ ചെയ്‌ത്‌ കോൺഗ്രസ് പ്രവർത്തകർ

ആം ആദ്‌മി പാർട്ടിയും കോൺഗ്രസ്സും തകർന്നടിഞ്ഞു ! ദില്ലിയിൽ വീണ്ടും എതിരില്ലാതെ ബിജെപി I ARAVINDER SINGH LOVELY

48 mins ago

ബസിന് കുറുകെ കാർ ഇട്ടത് സീബ്രാ ലൈനിൽ ; ദൃശ്യങ്ങൾ കാണാം..

മേയറുടെ വാദങ്ങൾ പൊളിയുന്നു ! ഇനിയെങ്കിലും മേയർക്കെതിരെ പോലീസ് കേസെടുക്കുമോ ?

2 hours ago