ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ തൊഴിലാളി ജോയിയെ കാണാതായ സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അതിനാൽ തന്നെ സംസ്ഥാനത്തെ മാലിന്യ സംസ്കരണം വീണ്ടും ചർച്ചയാകുകയാണ്. പിഴവ് സംഭവിച്ചത് ആർക്കാണ് ? ഈ സംഭവത്തിലൂടെ കേരളം ഇനിയും പഠിക്കേണ്ടത് എന്ത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടയിൽ ഇതേപ്പറ്റി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകൂടി ഫേസ്‌ബുബുക്കിൽ കുറിച്ച പോസ്റ്റാണ് ശ്രദ്ധേയമായി മാറുന്നത്.
കേരളത്തിലേത് വൻ നഗരങ്ങളല്ല. എന്നിട്ടും ആധുനിക മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങൾ നമുക്കില്ലെന്ന് മുരളി തുമ്മാരുകുടി പറയുന്നു. കേരളത്തിലെ വലുതും ചെറുതുമായ നഗരങ്ങളെല്ലാം മാലിന്യങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നു. നഗരത്തിലെ ജലപാതകൾ മാലിന്യം ഒഴുകുന്ന ഓടകൾ മാത്രമാകുന്നു. അതിലേക്ക് വീണ്ടും വീണ്ടും ഖരമാലിന്യം വലിച്ചെറിയപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം,
നഗരജീവിതത്തിൻറെയും നമ്മുടെ ഉപഭോഗത്തിൻറെയും യഥാർത്ഥ ചിലവ് വഹിക്കാൻ നാം തയ്യാറല്ല എന്നതാണ് ഇതിന് അടിസ്ഥാന കാരണം. അതിനാൽ തന്നെ പ്രകൃതിക്ക് ഉൾക്കൊള്ളാവുന്നതിന്റെ പരിധി കഴിയുമ്പോൾ അത് വായുമലിനീകരണമായി, പനിയായി, കൊതുകായി, പട്ടിയായി നമ്മെ തിരിഞ്ഞുകൊത്തുന്നുവെന്നും മുരളി തുമ്മാരുകുടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
മാലിന്യത്തിൽ മുങ്ങിത്താഴുന്ന കേരളം
നഗരങ്ങളിലെ ഖരമാലിന്യ സംസ്കരണം പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ ലോകത്ത് വലിയൊരു വെല്ലുവിളിയായതാണ്. ഇരുപതാം നൂറ്റാണ്ടിൽ എൻജിനീയർമാർ ഈ വിഷയത്തിന് അനവധി സാങ്കേതിക പരിഹാരങ്ങൾ കണ്ടുപിടിച്ചു. ഒരു കോടിയിലധികം ആളുകൾ പാർക്കുന്ന അനവധി നഗരങ്ങൾ ഇന്ന് ലോകത്തുണ്ട്. അവയിൽ പലതിലും ആധുനിക ഖരദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഉണ്ട്. അവിടങ്ങളിൽ നഗര ജീവിതത്തെ മാലിന്യങ്ങൾ നരകമാക്കുന്നില്ല.
കേരളത്തിലെ നഗരങ്ങൾ പൊതുവെ വൻ നഗരങ്ങളല്ല. പത്തുലക്ഷത്തിൽ താഴെയാണ് മിക്കവാറും നഗരങ്ങളിൽ ജനസംഖ്യ. എന്നിട്ടും ആധുനിക മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങൾ നമുക്കില്ല. വലുതും ചെറുതുമായ നഗരങ്ങൾ എല്ലാം മാലിന്യങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നു. നഗരത്തിലെ ജലപാതകൾ ശുദ്ധജലം ഒഴുകുന്ന ധമനികൾ എന്നതിനപ്പുറം മാലിന്യം ഒഴുകുന്ന ഓടകൾ ആകുന്നു. അതിലേക്ക് വീണ്ടും വീണ്ടും ഖരമാലിന്യം വലിച്ചെറിയപ്പെടുന്നു. ഒരു മനുഷ്യൻ അതിൽ വീണാൽപോലും വീണ്ടെടുക്കാൻ ബുദ്ധിമുട്ടുന്ന തരത്തിലേക്ക് അത് മാറുന്നു.
ഇതിന് പല കാരണങ്ങളുണ്ട്. നഗരജീവിതത്തിൻറെയും നമ്മുടെ ഉപഭോഗത്തിൻറെയും യഥാർത്ഥ ചിലവ് വഹിക്കാൻ നാം തയ്യാറല്ല എന്നതാണ് അടിസ്ഥാന കാരണം. പകുതി ചിലവ് പ്രകൃതിയിലേക്ക് മാറ്റുകയാണ്. പ്രകൃതിക്ക് ഉൾക്കൊള്ളാവുന്നതിന്റെ പരിധി കഴിയുമ്പോൾ അത് വായുമലിനീകരണമായി, പനിയായി, കൊതുകായി, പട്ടിയായി നമ്മെ തിരിഞ്ഞുകൊത്തുന്നു. നമ്മുടെ ജീവിതരീതിയുടെ യഥാർത്ഥചിലവ് വഹിക്കാൻ നാം തയ്യാറാവുകയും ആധുനികമായ മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ നടപ്പിലാക്കുകയും ആണ് പ്രതിവിധി.
നമ്മുടെ മാലിന്യത്തിൽ മുങ്ങിത്താഴ്ന്ന നമ്മുടെ സഹോദരനെ കണ്ടെത്തുമെന്ന പ്രതീക്ഷയോടെ…
മുരളി തുമ്മാരുകുടി
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…